ജി.എച്ച്. എസ്.എസ്. ചെറിയമുണ്ടം/അക്ഷരവൃക്ഷം/ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
13:03, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 50024 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്={{BoxTop1 | തലക്കെട്ട്=കൊറോണ വൈറസ് ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
class="userboxes" style="margin-left: 3em;; margin-bottom: 0.5em; width:94%; border: #595246 solid 1px; background-color: #dad9a4; -moz-border-radius: 1em; -webkit-border-radius: 1em; border-radius: 1em; box-shadow: 0.1em 0.1em 0.5em rgba(0,0,0,0.75); padding: 0.5em 1em;color: #000000; float: center; "
കൊറോണ വൈറസ് നിസ്സാരമാകരുത്

സാമ്പത്തികമോ സാമൂഹികമോ ധനാപരമോ പ്രായഭേദമോ ഇല്ലാതെ ലോകത്തെങ്ങുമുള്ള ജനങ്ങൾ വീട്ടിലിരിക്കുന്ന കാലമാണിത് . കോവിഡ് 19 എന്ന വെറും നിസ്സാരക്കാരനായ് വന്നു ,എന്നാൽ കണ്ണുകളിൽ ഭീതി നിറയുന്ന രൂപമായി വന്നു ഒരു പുലരിയിൽ വുഹാനിൽ പ്രത്യക്ഷപ്പെടുമ്പോൾ നാം അറിഞ്ഞിരുന്നില്ല ആ പണിക്കും ചുമയ്‌ക്കും ജീവനെ അമ്മാനമാടുന്ന കഴിവുണ്ടായിരുന്നെന്ന് . എബോളയും പോളിയോയും വസൂരിയും ലോകത്തിനുമുന്പിൽ കീഴടങ്ങി എന്ന ചരിത്രം പറയുമ്പോൾ എങ്ങനെ ഒരു മഹാമാരിയുടെ നീരാളി പിടുത്തതിന് നാം സാക്ഷിയാകുന്നു . കോവിഡ് 19വൈറസ് എങ്ങുനിന്നു വന്നു , എവിടെ പ്രത്യക്ഷപ്പെട്ടു ഇപ്പോഴും അതൊരു ചോദ്യചിഹ്നം ആണ് . മനുഷ്യൻ മനുഷ്യന്റെ തന്നെ നാശത്തിനു വിനയാകുമ്പോൾ നാം സംശയിക്കേണ്ടിയിരിക്കുന്നു ഈ വൈറസ് രാജ്യങ്ങൾക്കിടയിലെ ഒരു ജൈവായുധം ആണോ എന്ന് പോലും . സ്വാർത്ഥ ചിന്തകളും പേറി സ്വന്തം കാര്യത്തിനായി ആർത്തി മൂത്തു പാഞ്ഞു നടക്കുമ്പോൾ എവിടേയോ നാം മനുഷ്യത്വം എന്ന മൂല്യത്തെ നഷ്ടപ്പെടുത്തിയിരിക്കുന്നു . മാനവ യുഗത്തിന് ഒരു വെല്ലുവിളി ഉയർത്തി കോവിഡ് 19 എന്ന മഹാമാരി നാശം വിതക്കുമ്പോൾ ഒരു ജനത എങ്കിലും നന്മയുടെ വാതിൽ തുറക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു . ലോകത്തുനിന്ന് ചുരുങ്ങി സമൂഹത്തിൽ നിന്ന് ഒറ്റപ്പെട്ടു വീടുകളിൽ അഭയം പ്രാപിക്കുമ്പോൾ നാം തിരിച്ചറിയേണ്ട ഒരു വസ്തുത ഉണ്ട് , ഇന്ന് നാം സുരക്ഷിതരായി ഇരിക്കുന്നത് പോലും ചില നല്ല മനസുകളുടെ ആകാശത്തുനിന്നു ഇറങ്ങിവന്ന മാലാഖമാരെ പോലെയുള്ള ഒരുപറ്റം മനുഷ്യരുടെ ആത്മാർഥ സേവനം ആണ്. മനുഷ്യൻ മനുഷ്യൻ ആകുന്നത് മനുഷ്യത്വം എന്ന മൂല്യത്തിലാണ്, അവ കത്ത് സൂക്ഷിക്കേണ്ട ഒന്നാണ്. ലോകമെമ്പാടും മഹാമാരിയുടെ കയത്തടത്തിൽ വിറകൊണ്ടുനിൽക്കുമ്പോൾ നാം സ്നേഹവും സഹാനുഭുതിയുമായ് സഹജീവികളുടെ കൈപിടിച്ച് ഉയർത്തുകയും ചെയ്യുമ്പോൾ നമുക്ക് തീർച്ചയായും മുന്നേറാൻ സാധിക്കും . വരും തലമുറയ്ക്ക് കോവിഡ് 19 ഒരു ചരിത്രത്തിലെ ഈടായി മാറണമെങ്കിൽ ഇന്ന് നാം ഒറ്റക്കെട്ടായി പോരാടണം .

അമൃതപ്രിയ
7 A ജി.എച്ച്. എസ്.എസ്. ചെറിയമുണ്ടം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം

കേരളത്തിൽ വീണ്ടും കൊറോണ വൈറസ് സ്ഥിതികരിച്ചുകഴിഞ്ഞു. ചൈനയിലെ വുഹാൻ നഗരത്തിൽ റിപ്പോർട്ട്‌ ചെയ്‌ത കൊറോണ വൈറസ് രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക് പടർന്ന് പിടിക്കുകയാണ്. ചൈനയിൽ മാത്രമായി മൂവായിരത്തിലധികം പേരാണ് ഈ വൈറസ് ബാധിച്ചു മരിച്ചത്. 160 ലധികം രാജ്യങ്ങളിൽ വൈറസ് സ്ഥിതികരിച്ചിരുന്നു. ലക്ഷകണക്കിന് പേർ ലോകമെമ്പാടും നിരീക്ഷണത്തിലാണ്. പനി, ചുമ തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണമായി പറയുന്നത്. പിന്നീട് ഇത് ന്യുമോണിയയിലേക്ക് നയിക്കും. വൈറസ് ബാധികുന്നതും രോഗം തിരിച്ചറിയുന്നതും തമ്മിലുള്ള ഇടവേള 10 ദിവസമാണ്. പത്ത് ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടെത്തിയാൽ കൊറോണ സ്ഥിതികരിക്കും. മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്കും, മനുഷ്യരിൽ നിന്നും മനുഷ്യരിലേക്കും രോഗം പകരാനിടയുള്ളത് കൊണ്ട് തന്നെ അതീവ ജാഗ്രത വേണം. പൊതുഇടങ്ങളിൽ ഇടപഴകിക്കഴിഞ്ഞ ശേഷം കൈകളും മറ്റും സോപ്പ് ഉപയോഗിച്ച് അല്ലെങ്കിൽ hand wash ഉപയോഗിച്ച് വൃത്തിയായി കഴുകാൻ ശ്രദ്ധിക്കുക. നമ്മുക്ക് ഒന്നായി ഒറ്റകെട്ടായി പൊരുതാം.

Muhammad Asmal
6 A ജി.എച്ച്. എസ്.എസ്. ചെറിയമുണ്ടം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം