എ.എൽ.പി.സ്കൂൾ. പാടൂർ/അക്ഷരവൃക്ഷം/എന്റെ അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
12:57, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെ അവധിക്കാലം | color= 3 }} <cen...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ അവധിക്കാലം

ഈ വർഷത്തെ വാർഷിക പരീക്ഷ അടുക്കുമ്പോഴാണ് സ്കൂൾ അടച്ചത്. സർക്കാറിന്റെ നിർദ്ദേശങ്ങൾ പാലിച്ചു കൊണ്ട് വീട്ടിൽ തന്നെ ഇരിക്കണമെന്നും അദ്ധ്യാപകർ ഞങ്ങൾക്ക് നിർദ്ദേശം നൽകി.

 എന്റെ ഈ അവധിക്കാലം എനിക്ക് ഒരുപാട് പുതിയ കാര്യങ്ങൾ പഠിക്കാൻ സാധിച്ചു. എന്റെ ക്ലാസ്സിലെ വാട്സ് ആപ്പ് ഗ്രൂപ്പ് ആയ 'മൂന്നാം അറിവ് 'ൽ എന്റെ അധ്യാപകർ ദിവസേന നിരവധി പ്രവർത്തനങ്ങൾ നൽകും. പാഠപുസ്തകങ്ങളിൽ നിന്ന് അല്ലാതെ പൊതുസമൂഹത്തിലെ പ്രവർത്തനങ്ങൾ, ക്വിസ്സുകൾ, ചെറുകഥകളുടെ വായനാ പുസ്തകങ്ങൾ എന്നിവ ഗ്രൂപ്പിൽ നൽകുന്നത് എനിക്ക് ആവേശമായി. രക്ഷിതാക്കൾക്കായി എന്റെ അധ്യാപകൻ പോസ്റ്റ് ചെയ്യുന്ന പാരന്റിംഗ് വീഡിയോ അച്ഛനമ്മമാർക്കും ഉപകാരപ്രദമായി. ഇത്തരത്തിലുള്ള ഗ്രൂപ്പിലെ പ്രവർത്തനങ്ങൾ എനിക്ക് ഒരുപാട് സന്തോഷമായി.

അമ്മ എനിക്ക് Bottle Art പഠിപ്പിച്ചു തന്നു. ഇപ്പോൾ എനിക്ക് തനിയെ ബോട്ടിൽ ആർട്ട് ചെയ്യാൻ സാധിക്കും. പിന്നെ അമ്മയുടെ കൂടെ അടുക്കളയിൽ സഹായിക്കും. ചക്കക്കുരു ജ്യൂസ്, ഐസ്ക്രീം തുടങ്ങിയ കൊച്ചു കൊച്ചു കാര്യങ്ങൾ ഉണ്ടാക്കാൻ അമ്മയിൽ നിന്നും പഠിക്കാൻ സാധിച്ചു. ടി വി യിൽ വരുന്ന കൊറോണ വിപത്തിനെ കുറിച്ചുള്ള വാർത്തകളും രസകരമായ മറ്റു പരിപാടികളും ഞാൻ ദിവസേന കാണാറുണ്ട്. ഇങ്ങനെയെല്ലാമാണ് ഞാനെന്റെ ഈ വർഷത്തെ അവധിക്കാലം ചിലവഴിക്കുന്നത്.

ശ്രീതീർത്ഥ എസ്‌
3 എ.എൽ.പി.സ്കൂൾ._പാടൂർ
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം