Schoolwiki സംരംഭത്തിൽ നിന്ന്
പരിസര മാലിന്യം < Center >
ദുർഗ്ഗന്ധപൂരിതമാം അന്തരീക്ഷം
ദുർജ്ജനങ്ങൾ തൻ മനസ്സുപോലെ
ദുര്യോഗമാകൂമീ കാഴ്ച കാണാൻ
ദൂരേക്ക് പോകേണ്ട കാര്യമില്ല.
ആശുപത്രിക്കും പരിസരത്തും ആരോഗ്യ കേന്ദ്രത്തിൻ മുന്നിലും
ഗ്രാമപ്രദേശത്തും നഗരത്തിലും
ഗണ്യമായി കൂടുന്നു മാലിന്യം
വിനോദ കേന്ദ്രങ്ങൾ തൻ മുന്നിലും വീഴുന്നു ചവറുകൂമ്പാരം
മാലിന്യം ഭാണ്ഡത്തിലാക്കി
പൊതുനിരത്തിലിടുന്നു ജനം
കുളവും പുഴകളും തോടുകളും
കണ്ണീരുമായി ഒഴുകുന്നു
നീ അടങ്ങുന്ന പൊതു ജനം
നാടിനെ ദുർഗന്ധിയാക്കിത്തീർത്തു.
ദൈവത്തിൻ സ്വന്തം നാടിനെ
തിരിച്ചു കിട്ടുമോ നമുക്കിനി,...
|