ജി.എച്ച്.എസ്. നീലാഞ്ചേരി/അക്ഷരവൃക്ഷം/ഉയർത്തെഴുന്നേൽപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
22:19, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsneelanchery (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഉയർത്തെഴുന്നേൽപ്പ് <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഉയർത്തെഴുന്നേൽപ്പ്

കൊടിയ വേനലിൽ ,
മണ്ണിന്റെ മാറിൽ തലയടിച്ചു കരഞ്ഞപ്പോൾ
 ദിശകൾ മാറി-മാറി കരച്ചിലിൻ
നാദങ്ങൾ ഉയർന്നപ്പോൾ
അതിജീവന ശക്തിയായി ഞങ്ങളെ
അനുഗ്രഹിച്ച് ആനാഥൻ വർഷിച്ചു പൂമഴ
അനുഗ്രഹമായി കണക്കാക്കിയത്
ദുരന്തമായി മാറിക്കഴിഞ്ഞിരുന്നു
പ്രളയാതി ജീവനത്തിനായി
വിദ്യ ഉള്ളവനും ഇല്ലാത്തവനും പൊരുതി
കടൽ മക്കളും പൊരുതി
മലകളേയും കുന്നുകളേയും ഞങ്ങൾ ദ്രോഹിച്ചത്
തിരിച്ചടിയായി അവർ കയർത്തു
കുടിലിനെയും മനുഷ്യരേയും അവരങ്ങ് കൊണ്ടുപോയി
ഇനി ഉയർത്തെഴുനേൽപ്പ് സാധ്യമല്ല നാം കരുതിയില്ല
ദൈവത്തിൻറെ നാട് എന്ന അപരനാമം
ഉള്ളോളം കാലം ഞങ്ങളെ
ചതിക്കില്ല അവൻ
വീണ്ടുമൊരു ഒരു ഉയർത്തെഴുന്നേൽപ്പ്
സാധ്യമായി
മലയാളകം അതിജീവിച്ചു ജീവൻ വെടിഞ്ഞും ത്യാഗം ചെയ്തും
വീണ്ടും ആ പ്രളയത്തെ അതിജീവിച്ചു
ഇനി ഇതാ ഇതാ വീണ്ടും ഒരു മഹാമാരി
തുലയില്ല ഞങ്ങൾ പൊരുതും
മാലാഖമാരാം കരങ്ങൾ ഞങ്ങൾക്ക് ജീവൻ പകുത്തു തന്നു
കേരളീയന്റെ ഐക്യം
നിലനിൽക്കും വരയ്ക്കും വിജയം ഞങ്ങൾക്ക് സാധ്യമാകും
മലയാളക്കര വീണ്ടുമൊരു
യുദ്ധത്തിനായി ഒരുങ്ങി

സന എം
6 സി ജി എച്ച് എസ് നീലാഞ്ചേരി
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത