ജി.ആർ.എഫ്.ടി.എച്ച്.എസ്. താനൂർ/അക്ഷരവൃക്ഷം/പ്രകൃതി തിരിച്ചുകിട്ടാത്ത സമ്പത്ത്
പ്രകൃതി തിരിച്ചുകിട്ടാത്ത സമ്പത്ത്
ഓർക്കുക, ഇവിടെ നാം വെറും സന്ദർശകർ മാത്രമാണ്. അറ്റമില്ലാത്ത ഈ ഭൂഗോളത്തിൽ ആരോ തെളിച്ചിട്ട വഴിയിലൂടെ മൃത്യുവെ തേടി അലയുന്ന വെറും സന്ദർശകർ " ആരോ പറഞ്ഞ വാക്കുകൾ . ലോകത്തിലെ ഏതൊരു അദ്ഭുതത്തേക്കാളും മഹത്തായ അദ്ഭുതമാണ് പ്രകൃതി . സാരണയായി ഒരു സസ്യ, ജന്തു ജാതിക്കും പരിസ്ഥിതിയെ നാശത്തിലേക്ക് കൊണ്ടുപോകാൻ സാധിക്കില്ല.കാരണം അതിന്റെ മഹത്വം അറിയുന്നതു കൊണ്ട് തന്നെ. ഇങ്ങനെ സമാധാനത്തിൽ നിറഞ്ഞൊഴുകിയ പ്രകൃതിയുടെ സകല കണക്കുക്കൂട്ടലുകളും തെറ്റിച്ച് പെരുകിയ ജീവിയാണ് മനുഷ്യൻ. കഴിഞ്ഞ ഏതാനും നൂറ്റാണ്ടുകളിൽ പ്രത്യേകിച്ചും ഇരുപതും നൂറ്റാണ്ടിൽ മനുഷ്യരുടെ എണ്ണം വർദ്ധിച്ചതോടെ അതിന്റെ ഫലമായി അന്തരീക്ഷ മലിനീകരണം , ജല മലിനീകരണം തുടങ്ങിയ പല തരത്തിലുള്ള പരിസ്‌ഥിതി പ്രശ്നങ്ങൾ ലോകത്തുടലെടുത്തു. പ്രകൃതിയുടെ താളം വരെ തെറ്റി . മനുഷ്യന്റെ വളർച്ച പ്രകൃതിയെ തളർത്തി കൊണ്ടിരുന്നു. അവൻ പ്രകൃതിയെ കൊള്ളയടിച്ചു. തന്റെതുമാത്രമാണ് പ്രകൃതി എന്ന തോന്നൽ അവനിൽ വളർന്നുകൊണ്ടിരുന്നു. ചൂഷണം ചെയ്യാൻ പറ്റുന്നയത്രയും ചൂഷണം ചെയ്തു. അതിനൊക്കെ പ്രകൃതി നൽകിയ തിരിച്ചടികളാണ് ഇന്ന് നാം നേരിടുന്ന ഗുരുതരമായ മുഴുവൻ പരിസ്ഥിതി പ്രശ്നങ്ങളും അന്തരീക്ഷത്തിൽ താപം അതികരിച്ചതോടെ മഞ്ഞുമലകൾ പതുക്കെ അനക്കം വച്ചു തുടങ്ങി. ധ്രുവ പ്രദേശങ്ങളിലേയും പർവതങ്ങളിലേയുമെല്ലാം മഞ്ഞു പാളികൾ ആഗോളതാപനത്തിന്റെ ഫലമായി അതിവേഗത്തിൽ ഉരുകി കൊണ്ടിരിക്കുകയാണ്. ഉരുകുന്ന മഞ്ഞു മലകൾ സമുദ്രനിരപ്പ് ഉയരുന്നതിനു കാരണമാകുന്നതു കൊണ്ട് തന്നെ അത് പല തീര നഗരങ്ങളേയും ദ്വീപ്പുകളെയും വെളളത്താൽ പൊതിയുബോൾ അതു മൂലം ധാരളം ജീവനകൾക്ക് ഭീഷണിയാകുന്നു. ‘ആഗോള താപനം ! ‘ കാലങ്ങളായി നിരന്തരം ചൂടുപിടിച്ച ചർച്ചകൾക്ക് വഴിയൊരുക്കിയ ഒരു വാക്കാണ്. സൂര്യാഘാതം മനുഷ്യരെയും മൃഗങ്ങളെയും പൊള്ളലേൽപ്പിക്കുമ്പോൾ നമ്മൾ മനുഷ്യർ കുറ്റം പറയുന്നത് പ്രകൃതിയെയും ആഗോള താപനത്തേയുമാണ്. സത്യത്തിൽ ആരാണ് ഉത്തരവാദി !? . ഉത്തരമറിഞ്ഞിട്ടും നിശംബ്ദരായി നിൽക്കുകയാണ് നാം ഓരോരുത്തരും . വില്ലൻ മനുഷ്യൻ തന്നെ. അന്തരീക്ഷ മലിനീയരണം , ജല മലിനീകരണം തുടങ്ങിയ മറ്റനേകം മലീനീകരണം ഈ സുന്ദരമായ പ്രകൃതിയിൽ വലിചെറിഞ്ഞു. അതു മൂലം മാലിന്യ കൂബാരങ്ങൾ കുന്നു കൂടി . കാടുവെട്ടിയും കുന്നിടിച്ചും പരിഷ്കാരിയാക്കാൻ ശ്രമിക്കുന്ന മനുഷ്യൻ പരിസ്ഥിക്കു എന്നും വില്ലനായി തുടർന്നുകൊണ്ടിരുന്നു. പണം എന്ന കടലാസ് തുട്ടിനു വേണ്ടി അവൻ എന്തൊക്കയോ ചെയ്തു കൂട്ടുന്നു. ജീവനേ ചേർത്തുപിടിച്ച പ്രകൃതിയെ ചുട്ടെരിക്കുകയാണ് മനുഷ്യൻ. മനുഷ്യ പുരോഗതിയുടെ എല്ലാ ഘട്ടങ്ങളിലും തണലായി നിന്ന വനങ്ങളെ അവൻ അവന്റെ സ്വാർത്ഥക്ക് വേണ്ടി വെട്ടിയകറ്റി. നീറുന്ന വേതനയുമായി എത്രയോ വ്യക്ഷങ്ങൾ നിലം പതിച്ചു. ഒരിക്കൽ യാദർശികമായി ഗംഗ നദിയുടെ ഒരു ചിത്രം കാണാനിടയായി. പുരാണങ്ങളിൽ വെള്ളാരം കല്ലുകൾ പോലെ തിളങ്ങിയൊഴുകുന്ന ശുദ്ധജലത്തിന്റെ ദേവി എന്ന് പറയപെടുന്ന ഗംഗാ ഇന്ന് അശുദ്ധയായി ഒഴുകുകയാണ്. ഏറേ വേദനിപ്പിക്കുന്ന ഒരു കാഴ്ച്ചയായിരുന്നു അത്. ശുദ്ധജലം തടസപെടുന്നതിന് പ്രധാനമായും കാരണം ജല മലിനീകരണം തന്നെ. ഇവിടെയും വില്ലൻ മനുഷ്യൻ തന്നെ. ലോകത്ത് എഴുപതിയെട്ട് കോടിയിൽ പരം ജനങ്ങൾ ശുദ്ധ ജലം ലഭിക്കാതെ കഷ്ടപെടുമ്പോൾ ചിലർ വെള്ളത്താൽ ആർമ്മാതിക്കുകയാണ് .ഒരോ വർഷവും 3.2 മില്യൺ ജനങ്ങൾ വെള്ളത്താൽ പകരുന്ന രോഗങ്ങൾ വഴി മരിക്കുന്നത്. ഇതൊക്കെ ആരു കാണുന്നു ? പറയുകയല്ലാതെ അതിനൊരു പരിഹാരവും കാണുന്നില്ല. അധികാരികൾ അവരുടെ അധികാരം അവരുടെ സ്വാർത്ഥതക്കു വേണ്ടി അധികാരം വിനിയോഗിക്കുബോൾ ആരോടെന്തു പറഞ്ഞിടെന്തു കാര്യം. സ്വന്തം ശരീരത്തിൽ കാൽപാതങ്ങൾ ഒരു വെറുപ്പും കൂടാതെ പതിക്കാൻ സമ്മതിച്ച മണ്ണിന്റെയും അവസ്ഥയും വ്യത്യസ്ഥമല്ല. മനുഷ്യരുടെ മാരക പ്രവർത്തികൾ മൂലമുണ്ടാകുന്ന മാലിന്യങ്ങൾ ഭൂരിഭാഗവും ഏറ്റുവാങ്ങുന്നത് മണ്ണ് തന്നെയാണ്. ഇതിന് ഏറ്റവും വലിയ തെളിവാണ് കുന്നുകൂടി നിൽക്കുന്ന മാലിന്യക്കൂമ്പാരങ്ങൾ ചില മതങ്ങൾ പറയുന്നു. ‘ മനുഷ്യനെ ദൈവം സൃഷ്ടിച്ചത് വായു , ജലം, മണ്ണ് തുടങ്ങിയവയിൽ നിന്നാണ് ‘ . ഇത് കേവലം ഒരു വിശ്വാസമാണങ്കിലും ആശയമേറിയ ചിന്തകളും ഇതിൽ നിന്ന് ഉടലെടുക്കുന്നു. നാം ജലത്തേയും വായുവിനേയും മണ്ണിനേയും സ്നെഹികെണ്ടത് സ്വന്തം ജീവനെ പോലേയാണ്. ഇവയുടെ നാശത്തിന് കാരണമാകുന്ന വില്ലൻ മനുഷ്യൻ മനുഷ്യനെ തന്നെയാണ് ഇല്ലാതാക്കുന്നത്. , നിങ്ങൾ സ്വന്തം ജീവനെ തന്നെയാണ് ഇല്ലാതാക്കുന്നത് . "ഓർക്കുക, നാം കേവലം ഈ ഭൂമിയിലേ സന്ദർശകർ മാത്രമാണ് . ഈ സന്ദർശന ഭൂമി നിങ്ങളുടേത് മാത്രമല്ല . മറ്റനേകം സന്ദർശകരുടേതാണ്. ഈ സന്ദർശനത്തേ മുതലെടുക്കാൻ നിങ്ങൾ ശ്രമിച്ചാൽ മറ്റു സന്ദർശകർ പല കോലത്തിലും നിങ്ങൾക്ക് നേരേ തിരിയും. അത് ഒരു പക്ഷേ , വൈറസ്സും ആകാം "
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ