എ.എം.യു.പി.സ്കൂൾ ക്ലാരി നോർത്ത്/അക്ഷരവൃക്ഷം/കൊറോണ**

Schoolwiki സംരംഭത്തിൽ നിന്ന്
19:42, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Murali m (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ** <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ**

ഞെട്ടി വിറയ്ക്കുന്നു ലോകമിന്ന്
ശ്വാസം മുട്ടുന്നു ഭയാശങ്കയാൽ
അട്ടഹസിക്കുന്നു ഭീകരൻ കൊറോണ
ഫലമോ.. വീട്ടിലായ് മാലോകരെല്ലാം


സസ്യാലതാദികൾ പക്ഷിമൃഗാദികൾ
വിലസുന്നു പാരിൽ ഭയമേതുമില്ലാതെ
തെളിനീരുറവകളും തെളിഞ്ഞ മാനവും
ഇന്നീ ഭൂമിയ്ക്ക് തിരികെ ലഭിക്കുന്നു.


വ്യക്തി ശുചിത്വം സാമൂഹികാകലം
ഭാവി ജീവിതത്തിലേറെയാവശ്യം
എന്നു പഠിപ്പിച്ച കൊറോണാ വൈറസേ
തുരത്തും നിന്നെ ഞങ്ങൾ അധികം വൈകാതെ

അമീർ അഫ്താഹ് പി
4 ബി എ.എം.യു.പി.സ്കൂൾ ക്ലാരി നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത