ഞെട്ടി വിറയ്ക്കുന്നു ലോകമിന്ന്
ശ്വാസം മുട്ടുന്നു ഭയാശങ്കയാൽ
അട്ടഹസിക്കുന്നു ഭീകരൻ കൊറോണ
ഫലമോ.. വീട്ടിലായ് മാലോകരെല്ലാം
സസ്യാലതാദികൾ പക്ഷിമൃഗാദികൾ
വിലസുന്നു പാരിൽ ഭയമേതുമില്ലാതെ
തെളിനീരുറവകളും തെളിഞ്ഞ മാനവും
ഇന്നീ ഭൂമിയ്ക്ക് തിരികെ ലഭിക്കുന്നു.
വ്യക്തി ശുചിത്വം സാമൂഹികാകലം
ഭാവി ജീവിതത്തിലേറെയാവശ്യം
എന്നു പഠിപ്പിച്ച കൊറോണാ വൈറസേ
തുരത്തും നിന്നെ ഞങ്ങൾ അധികം വൈകാതെ