ജെ.ബി.എസ് ചെറുവല്ലൂർ/അക്ഷരവൃക്ഷം/കൊറോണ പറഞ്ഞ കഥ(കഥ)

Schoolwiki സംരംഭത്തിൽ നിന്ന്
17:56, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Chengannur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ പറഞ്ഞ കഥ | color= 3 }} <div align=justif...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ പറഞ്ഞ കഥ


    ഒരു ദിവസം ചൈന എന്ന ദേശത്ത് കാട്ടിൽ ഒരു വേട്ടക്കാരൻ ജീവികളെ വെടിവച്ചു പിടിക്കാൻ ചെന്നു. അനേകം മൃഗങ്ങളെ വെടിവെച്ചു വീഴ്ത്തി. അതിൽ പന്നികൾ ഉണ്ടായിരുന്നു. പന്നി കളെ വുഹാൻ എന്ന പട്ടണത്തിലെ മാർക്കറ്റിൽ കൊണ്ടുപോയി വിറ്റു . ചൈനക്കാരുടെ ഇഷ്ടം വിഭവം ആയിരുന്നു കാട്ടു പന്നികൾ. അതിൽ മസാല പുരട്ടി പൊരിച്ചു തിന്നു മായിരുന്നു അവർ .പന്നികളിൽ കൊറോണ എന്ന ഞാൻ ജീവിച്ചിരിപ്പുണ്ടായിരുന്നു . ഇറച്ചിവെട്ടുകാർ പന്നിയുടെ വയറു കീറി അതിലെ കുടൽ എടുത്ത് വെളിയിൽ കളഞ്ഞു. അങ്ങനെ ഇറച്ചിവെട്ടുകാരുടെ കയ്യിൽ ഞാൻ കയറി പ്പറ്റി. അയാൾ മൂക്കു ചൊറിഞ്ഞപ്പോൾ മൂക്കിൽകൂടി ഞാൻ ശ്വാസനാളത്തിൽ എത്തി. അയാളിൽ കൂടി ഞാൻ എല്ലാവരിലും പടർന്നു കയറി. 14 ദിവസം കഴിഞ്ഞാണ്‌ എന്നെ എല്ലാവരും തിരിച്ചു അറിയുന്നത്. പനിയും, തലവേദനയും, ശ്വാസം തടസ്സവും ഉണ്ടാക്കി തുടങ്ങിയ ഞാൻ അങ്ങനെ ലോകം മുഴുവൻ ഭീതി പടർത്തി കൊണ്ടിരിക്കുന്നു. ഇപ്പോൾ നമ്മുടെ ഹരിത സുന്ദരമായ, മനുഷ്യ സ്നേഹത്തിന്റെയും മതേതര ത്തിന്റെ യും നാടായ കൊച്ചുകേരളത്തിലും ഞാൻ എത്തി പക്ഷെ എനിക്ക് തോൽക്കാൻ ഇഷ്ടമാണ്. മനുഷ്യൻ ഇല്ലെങ്കി സുന്ദരമായ ഈ ഭൂ മി എന്തിനു കൊള്ളാം. എന്നെ ഇല്ലാതാക്കാൻ അവർ മരുന്നുകൾ ഉണ്ടാക്കാൻ തുടങ്ങി. പക്ഷെ കേരളത്തിൽ എനിക്ക് പിടിച്ചു നിൽക്കാൻ കഴിയുന്നില്ല കാരണം എന്തെന്നറിയില്ല ഇവിടെ ഡോക്ടർ, നേഴ്സ്, ആരോഗ്യം പ്രവർത്തകർ, പോലീസ് , സന്നദ്ധ പ്രവർത്തകർ, എല്ലാവരും എന്നെ തുരത്താൻ ജാഗ്രത യിലാണ്. ഞാൻ ഇപ്പോളും ലോക മുഴുവൻ ഭീതിപരത്തി നിൽക്കുന്നു.അറിയില്ല എനിക്ക് എപ്പോഴാണ് ഈ ലോകത്തു നിന്ന് മാഞ്ഞു പോകേണ്ടത് എന്നു?......
ഹണി മൻസൂർ
4 എ ജെ.ബി.എസ് ചെറുവല്ലൂർ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ