തകർക്കണം തകർക്കണം നമ്മളീ കൊറോണതൻ കണ്ണിയെ തുരത്തണം. തുരത്തണം നമ്മളീ ലോകഭീതിയെ, ഭയപ്പെടേണ്ട കരുതലോടെ ഒരുമയോടെ നീങ്ങിടാം. മുന്നിൽ നിന്നും പടനയിച്ച് കൂടെയുണ്ട് പോലീസും, ഒരുമയോടെ കൂടെ നിന്ന് വിപത്തിനെ തുരത്തിടാം. മുഖത്തുനിന്ന് പുഞ്ചിരി മാഞ്ഞിടാതെ നോക്കിടാം. മാസ്കുകൊണ്ട് മുഖം മറച്ച് അണുവിനെ അകറ്റിടാം. കൈകഴുകി കൈതൊടാതെ പകർച്ചയെ തുരത്തിടാം. ഒത്തുകൂടൽ സൊറപറച്ചിൽ ഒക്കെയും നിർത്തിടാം. തുരത്താം നമുക്കീ മഹാമാരിയെ.
സാങ്കേതിക പരിശോധന - supriya തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത