മട്ടന്നൂര്.എച്ച് .എസ്.എസ്./അക്ഷരവൃക്ഷം/ചെറുത്തിടാം മഹാമാരിയെ

Schoolwiki സംരംഭത്തിൽ നിന്ന്
ചെറുത്തിടാം മഹാമാരിയെ      

തകർക്കണം തകർക്കണം   
  നമ്മളീ കൊറോണതൻ കണ്ണിയെ തുരത്തണം.
തുരത്തണം നമ്മളീ ലോകഭീതിയെ,
ഭയപ്പെടേണ്ട കരുതലോടെ ഒരുമയോടെ നീങ്ങിടാം.
മുന്നിൽ നിന്നും  പടനയിച്ച് കൂടെയുണ്ട് പോലീസും,
ഒരുമയോടെ കൂടെ നിന്ന് വിപത്തിനെ തുരത്തിടാം.
മുഖത്തുനിന്ന് പുഞ്ചിരി മാഞ്ഞിടാതെ നോക്കിടാം.
മാസ്കുകൊണ്ട് മുഖം മറച്ച് അണുവിനെ അകറ്റിടാം.
കൈകഴുകി കൈതൊടാതെ പകർച്ചയെ തുരത്തിടാം.
ഒത്തുകൂടൽ സൊറപറച്ചിൽ ഒക്കെയും നിർത്തിടാം.
തുരത്താം നമുക്കീ മഹാമാരിയെ.

ദൃശ്യ.കെ
6 G മട്ടന്നൂർ.എച്ച് .എസ്.എസ്
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത