സെന്റ്. ജൊവാക്കിംസ് ജി.യു.പി. സ്കൂൾ കലൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി
പരിസ്ഥിതി
മനുഷ്യനും പരിസ്ഥിയും എന്ന വിഷയത്തിൽ 1972 ജൂൺ 5 മുതൽ 16 വരെ സ്റ്റോക്ക് ഹോമിൽ ഐക്യരാഷ്ട്ര സംഘടനയുടെ ജനറൽ അസംബ്ലി രാഷ്ട്ര തലവന്മാർക്കായി നടത്തിയ സമ്മേളനത്തിലാണ് പരിസ്ഥിതി ദിനാചരണം നടത്താനുള്ള ആദ്യ തീരുമാനം ഉണ്ടായത്. 1973 ജൂൺ 5ന് ആയിരുന്നു ആദ്യ പരിസ്ഥിതി ദിനാചാരണം യു എൻ പൊതുസഭയുടെ തീരുമാന പ്രകാരം യുണൈറ്റഡ് നാഷണൽ എൻവിറോണ്മെന്റ് പ്രോഗ്രാം നിലവിൽ വന്നതും ജൂൺ 5ന് ആയിരുന്നു. ലോക ജനതക്കിടയിൽ പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച് വ്യാപകമായി ബോധവൽക്കരണം നടത്തുക ലോകഭരണകൂടങ്ങളുടെ ശ്രദ്ധ ഈ മേഘലകളിലേക്ക് തിരിച്ച് വിടുക അവരെ വിവിധ പ്രവർത്തനങ്ങൾക്ക് പ്രേരിപ്പിക്കുക എന്നിവയാണ് പരിസ്ഥിതി ദിനാചരണത്തിലൂടെ യു എൻ ലക്ഷ്യമിടുന്നത്. വ്യവസായ വിപ്ലവം പുറത്തുവിടുന്ന മാലിന്യങ്ങൾ പ്രകൃതിക്ക് ഏൽപ്പിച്ച ക്ഷതങ്ങൾ ചില്ലറയല്ല.അന്തരീക്ഷത്തിലേ ഓസോൺ പാളികളിൽ തുളവീണ് സൂര്യന്റെ മാരക ശക്തിയുള്ള അൾട്രാ വയലറ്റ് രശ്മികൾ ഭൂമിയിൽ എത്തി തുടങ്ങി. ജനത ജാഗ്രത ഉള്ളവരായിരിക്കണമെന്ന് പരിസ്ഥിതി ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. ജീവിതം പച്ചപിടിക്കുന്നത് മണ്ണിലാണ്. മണ്ണിൽ വേരുന്നി വളരുന്ന സസ്യങ്ങളും മണ്ണിൽ അഭയം തേടുന്ന ജീവജാലങ്ങളുമാണ് മണ്ണിനെ മണ്ണായി നില നിർത്തുന്നത്. ഒരു ഹരിത ഭൂമി എന്ന സങ്കല്പം നമ്മുടെ എല്ലാവരുടെയും മനസ്സിൽ ഉണ്ടാവണം. ഭൂമിയെ പച്ച പിടിപ്പിക്കാൻ മണ്ണിന്റെ നനവും നന്മയും കാത്തു സൂക്ഷിക്കാനും പ്രകൃതിയെ അറിയാനും ആദരിക്കാനും ഒക്കെ നാം കടപ്പെട്ടവരാണ്. ജീവനുള്ള ഒരു ഹരിത ഗൃഹം ഭൂമി മാത്രമാണ്. ഇന്ന് നമുക്ക് ശുദ്ധമായ സുഗദ്ധമുള്ള പക്ഷികൾ പാടിക്കൊണ്ടിരിക്കുന്ന ഒരു നല്ല അന്തരീക്ഷം അന്യമായിക്കൊണ്ടിരിക്കുന്നു. അതിന് ഒരു പരിധി വരെ കാരണമായിക്കൊണ്ടിരിക്കുന്നത് നമ്മുടെ ജീവിത ശീലങ്ങളാണ്. അതുകൊണ്ട് തന്നെ 1972 ജൂൺ 5ന് ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലി സ്വിഡനിലെ സ്റ്റോക്ക് ഹോമിൽ സമ്മേളനം നടത്തി.ആ സമ്മേളനത്തിൽ മനുഷ്യൻ നടത്തുന്ന വികസന പ്രവർത്തങ്ങൾ വരുത്തി വയ്ക്കുന്ന പരിസ്ഥിതി നാശങ്ങളെ കുറിച്ച് ചർച്ച ചെയ്യുകയും പരിസ്ഥിതി സംരക്ഷണത്തിനായി 26 കാര്യങ്ങൾ ഉൾപ്പെട്ട ഒരു അന്താരാഷ്ട്ര നിയമാവലി ഉണ്ടാക്കുകയും ചെയ്തു. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനായി ലോക രാഷ്ട്രങ്ങൾ പാലിച്ചിരിക്കേണ്ട പൊതുവിശ്വാസ സംഹിത ആയിരുന്നു അത്. പ്രകൃതി വിഭവങ്ങളായ മണ്ണ്, വെള്ളം, വായു, സസ്യമൃഗാതികൾ എന്നിവയെ കാത്തുസൂക്ഷിച്ച് വരും തലമുറക്ക് കൈമാറാൻ പര്യാപ്തമായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിൽ വരുത്തണമെന്നും സ്വാതന്ത്ര്യത്തിനും സമത്വത്തിനും പര്യാപ്‌തമായ ജീവിത വ്യവസ്ഥിതി മനുഷ്യന്റെ മൗലിക അവകാശമാണെന്നും അവയുടെ സാക്ഷാത്കാരം ഗുണമേന്മ നിറഞ്ഞ പരിസ്ഥിതിയിലാണെന്നും സ്റ്റോക്ക് ഹോം രേഖ വ്യക്തമാക്കുന്നു. മനുഷ്യന്റെ ആവശ്യത്തിനുള്ളതെല്ലാം ഈ പ്രകൃതിയിൽ ഉണ്ട്. എന്നാൽ അത്യാർത്തിക്കുള്ളതില്ല എന്ന ഗാന്ധിജിയുടെ വാക്കുകൾ ശ്രദ്ധേയമാണ്.കുന്നുകൾ ഏതൊരു നാടിന്റെയും അനുഗ്രഹമാണ്. കുന്നുകൾ ഉള്ളയിടത്ത് ഒരു ആവാസവ്യവസ്ഥയും ഉണ്ട്. ഇതിൽ വിവിധ സസ്യലതാതികളും ചെറു പക്ഷികളും മൃഗങ്ങളും അരുവികളും എല്ലാം ഉൾപ്പെടും കൂടാതെ അമൂല്യമായ ധാതുസമ്പത്തും കുന്നിൻ പ്രദേശങ്ങളിൽ സംഭരിക്കപ്പെട്ടിരിക്കുന്നു. ഈ കുന്നുകൾ ഇടിച്ച് നിരത്തുമ്പോൾ ആ പ്രദേശത്തെ കാലവസ്ഥയിൽ പോലും പ്രത്യാഘതങ്ങൾ ഉണ്ടാവുന്നു. ജലസ്രോതസ്സുകളും വയലുകളും തോടുകളും എല്ലാം അതിവേഗം നഷ്ടപ്പെടുകയും ആവാസവ്യവസ്ഥ തന്നെ ഇല്ലാതാവുകയും ചെയ്യുന്നു.ഇങ്ങനെ പോയാൽ വെള്ളം വെള്ളം സർവത്ര തുള്ളി കുടിക്കാൻ ഇല്ലത്ര എന്ന അവസ്ഥയിൽ എത്തിച്ചേരും. ഇതിന് അധികം സമയം വേണ്ടിവരില്ല. അതിൽനാൽ നമുക്കൊരുമിച്ച് നമ്മുടെ നാടിനെ നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കാം. നമ്മുടെ നാടിന്റെ ശുദ്ധമായ അന്തരീക്ഷം നമുക്ക് തിരികെ കൊണ്ടുവരാം നമ്മുടെ ജീവിതശീലങ്ങൾ നമുക്ക് മാറ്റാം ഈ വെന്തുരുകുന്ന ചൂടിൽ ഭൂമിക്ക് നമ്മോട് പറയാനുള്ളത് ഒന്ന് ശ്രദ്ധിക്കു. മുറിച്ച് മാറ്റിയ മരങ്ങളും കിളച്ച് മാറ്റിയ മലകളും വാരിയെടുത്ത മണലും തിരികെ തന്നാൽ വേനൽ ചൂട് മടക്കി തരാം എന്നാണ് ഭൂമി നമ്മോട് ആവശ്യപ്പെടുന്നത്. അങ്ങനെയെങ്കിൽ സംസ്കാരസമ്പന്നരും വിദ്യാഭ്യാസസമ്പന്നരും ആയ മാനവരാശി ഇരുന്ന് ചിന്തിക്കാൻ സമയമായിരിക്കുന്നു. കുട്ടുകാരെ അണ്ണാറക്കണ്ണനും തന്നാലായത് എന്നതുപോലെ കൊച്ചുകൂട്ടുകാരെ നിങ്ങൾക്കും എന്തെല്ലാം കൊച്ചു കൊച്ചു വലിയ കാര്യങ്ങൾ ചെയ്യാൻ കഴിയും. മരങ്ങൾ വച്ചുപിടിപ്പിക്കാം, മഴവെള്ളം സംഭരിക്കാം, പ്ലാസ്റ്റിക് വലിച്ചെറിയാതിരിക്കാം, മലിനീകരണം തടയാം ഇങ്ങനെ എന്തെല്ലാം കാര്യങ്ങൾ.ഞാൻ എന്റെ ഭൂമിയെ സംരക്ഷിക്കും എന്ന് ദൃഢപ്രതിജ്ഞയോടെ നമ്മുടെ ഭൂമിയെ ഹരിതവും ശുദ്ധവും മനുഷത്വ പൂർണ്ണവുമാക്കുക എന്ന ലക്ഷ്യത്തോടെ നമുക്ക് ഒരുമിച്ച് മുന്നേറാം ജാഗ്രതയോടെ.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ