Schoolwiki സംരംഭത്തിൽ നിന്ന്
അകലം പാലിച്ച അവധിക്കാലം
എന്നും വരുമൊരു വേനൽക്കാലം
കൂടെയുണ്ടൊരു അവധിക്കാലം
ആഘോഷിപ്പിൻ ആഹ്ലാദിപ്പിൻ
കൂട്ടൊരുമൊത്തൊരു അവധിക്കാലം
മാങ്ങപറിച്ചും ചക്കപറിച്ചും
പാടവരമ്പത്തോടി നടന്നും
ആടി പ്പാടി ചാടി രസിച്ചു
ഒാർമ്മകൾ അങ്ങനെ മധുരിക്കുന്നു
ഒത്തുകളിക്കാൻ നാടൻകളികൾ
ഒത്തൊരുമിക്കാൻ നാടൻപ്പാട്ടുകൾ
ഒന്നിച്ചാടാൻ ഊഞ്ഞാലുകളം
അങ്ങനയല്ലോ അവധിക്കാലം
എന്നാൽ വന്നു ഈവർഷം
അവധിക്കാലം നേരെത്തെ
വിടപറയാൻ പറ്റാതെ
കൂട്ടരെ വേർപിരിഞ്ഞല്ലേ
ലോകം മുഴുവനും ഭയത്തോടെ
നോക്കിക്കാണും നേരത്ത്
മാരകമായൊരു വൈറസ്
പടർന്ന് പടർന്ന് പിടിക്കുന്നു
ചൂടു സഹിച്ചും വീട്ടിലിരുന്നും
അകലം പാലിച്ച അവധിക്കാലം
അകറ്റി നിർത്തുക കൂട്ടരെ
തുരത്തി വിടുക കൂട്ടരെ
കൊറോണ എന്നൊരു ഭീകരനെ
നാട്മുഴുക്കെ പാടുന്നു
മാസ്ക് ധരിച്ചു നടക്കേണം
കൈകൾ കഴുകി ഇരിക്കേണം
അകലം അകലം പാലിച്ച്
ജാഗ്രതയോടെ നടക്കേണം
ഫാത്തിമത്ത് സജ.പി
|
നാലാംതരം മുണ്ടേരി എൽ.പി സ്കുൾ കണ്ണുർ നോർത്ത് ഉപജില്ല ഉപജില്ല കണ്ണുർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
|
|