മട്ടന്നൂര്.എച്ച് .എസ്.എസ്./അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം      

മുത്തലപുരം എന്ന സ്ഥലത്ത് ബാലു എന്നൊരാൾ താമസിച്ചിരുന്നു. അയാൾ ഒരു കച്ചവടക്കാരനായിരുന്നു. അയാൾക്ക് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. അവർ സന്തുഷ്ടരായി ജീവിക്കുന്ന സമയത്താണ് ലോകത്തെമ്പാടും ഒരു പകർച്ചവ്യാധി പടർന്നത് .രോഗഭീതി അകറ്റാനായി കൈകഴുകണം ,പുറത്തു പോവരുത് ,ആളുകളുമായുള്ള സമ്പർക്കം ഒഴിവാക്കണം എന്നൊക്കെ സർക്കാർ നിർദേശം ഉണ്ടായിട്ടും ബാലു അതൊന്നും കാര്യമാക്കിയില്ല. എല്ലാവരുടെയും കൂടെ കൂട്ടം കൂടി നിന്നു.Lockdown പ്രഖ്യാപിച്ചിട്ടും അയാൾ അതൊന്നും കാര്യമാക്കിയില്ല. അങ്ങനെ ഒരു ദിവസം അയാൾക്ക് ചുമയും പനിയും തുടങ്ങിയ അസ്വസ്ഥതകൾ അനുഭവപ്പെടാൻ തുടങ്ങി. ഭാര്യ ഡോക്ടറുടെ സഹായം തേടാം എന്നു പറഞ്ഞു .പക്ഷേ അയാൾ അതൊന്നും കൂട്ടാക്കിയില്ല. അപ്പൊഴാണ് അയാളുടെ ഒരു സുഹൃത്ത് വിളിച്ചു പറഞ്ഞത് അവരുടെ കൂട്ടത്തിലുള്ള ഒരാൾക്ക് ആ പകർച്ച വ്യാധി പിടിപെട്ടു കഴിഞ്ഞിരുന്നു. ഇതു കേട്ടതും ബാലുവിന് ആകെ പേടിയാവാൻ തുടങ്ങി. കുറച്ചു ദിവസത്തിനകം ബാലുവിനും ആ പകർച്ചവ്യാധി ആണെന്ന് തിരിച്ചറിഞ്ഞു. പക്ഷേ സ്വാർത്ഥനായ ബാലു തനിക്ക് വന്ന രോഗം മറ്റുള്ളവർക്കും വരണമെന്ന് മനസ്സിൽ നിശ്ചയിച്ചു.പുറത്തു പോവാൻ ഒരുങ്ങിയ ബാലുവിനെ ഭാര്യ തടഞ്ഞു. " അരുത് ,നിങ്ങൾ ഇപ്പോൾ പുറത്ത് പോവരുത്. നമുക്ക് എത്രയും പെട്ടന്ന് ആശുപത്രിയിൽ പോവാം." ഇത് കേട്ടതും ബാലുവിന് ദേഷ്യം വന്നു. "എനിക്ക് വന്നത് എല്ലാവർക്കും വരണം പക്ഷേ നിനക്കും കുട്ടികൾക്കും മാത്രം അത് വരണ്ട .അങ്ങനെ ഞാൻ മാത്രമായി മരിക്കണ്ട എല്ലാവരും മരിക്കട്ടെ!"അപ്പോൾ ഭാര്യ പറഞ്ഞു "അങ്ങനെ ചിന്തിക്കരുത് .നിങ്ങൾ കാരണം ഒരു നാട് നശിക്കരുത് ". പക്ഷേ അതൊന്നും കേൾക്കാതെ ബാലു പുറത്തു പോയി .തനിക്ക് പകർച്ചവ്യാധി ആണെന്ന കാര്യം മറച്ചുവെച്ച് എല്ലാവരുമായി സമ്പർക്കത്തിലേർപ്പെട്ടു.അങ്ങനെ അയാൾ കാരണം ആ നാട്ടിലുള്ള എല്ലാവർക്കും പകർച്ചവ്യാധി പിടിപെട്ടു. എന്നാൽ അയാൾ ആഗ്രഹിച്ചത് തൻ്റെ ഭാര്യയ്ക്കും മക്കൾക്കും ഈ രോഗം വരരുതെന്നായിരുന്നു. പക്ഷേ അവർക്കും പകർച്ചവ്യാധി പിടിപെട്ടു. വേണ്ട സമയത്ത് ആശുപത്രിയിൽ പോയി ചികിത്സ നേടാത്തതിനാൽ തൻ്റെ ഭാര്യയും മക്കളും മരിക്കുന്നത് അയാൾക്ക് കാണേണ്ടി വന്നു.പിന്നെ ആ നാട്ടിലുള്ള മനുഷ്യരും. അപ്പോൾ അയാൾക്ക് ഒന്ന് മനസിലായി. ഞാൻ അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ,നേരെ ആശുപത്രിയിൽ പോയിരുന്നെങ്കിൽ എൻ്റെ ഭാര്യയും മക്കളും ഇപ്പോൾ ജീവിച്ചിരിക്കുമായിരുന്നു. ഈ നാട്ടിലെ മറ്റു മനുഷ്യരും മരിക്കില്ലായിരുന്നു. ഞാൻ നശിപ്പിച്ചത് എൻ്റെ കുടുംബത്തെയാണ് ,ഒരു നാടിനെയാണ് ,ഒരു തലമുറയെയാണ് എന്ന ബോധം അയാളിലുണ്ടായി. എന്തുകൊണ്ടോ അയാൾ ആ രോഗത്തിൽ നിന്നു ന്നും അത്ഭുതകരമായി രക്ഷപ്പെട്ടു. അയാൾ തൻ്റെ ഉള്ളിലെ സ്വാർത്ഥ ചിന്തകളൊക്കെ കളഞ്ഞ് നല്ലൊരു മനുഷ്യനായി മാറി. ഇയാളെ പോലെയുള്ള മനുഷ്യർ ഇന്ന് ചെയ്ത് കൊണ്ടിരിക്കുന്നത് പ്രതീക്ഷയുടെ ഒരു തലമുറയെ നശിപ്പിക്കുകയാണ്. എല്ലാവർക്കും ഇതൊരു പാoമാവട്ടെ......

ഗോപിക പി
8 A മട്ടന്നൂർ.എച്ച് .എസ്.എസ്
മട്ടന്നൂർ ഉപജില്ല
കണ്ണുർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - supriya തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ