വി.ജി.എസ്.എൽ.പി സ്ക്കൂൾ മാനന്തേരി/അക്ഷരവൃക്ഷം/*കഥ* ഭീകരൻ
ഭീകരൻ
<left> <story> ഒരു ഗ്രാമം എല്ലാ ദിവസത്തേയും പോലെ ആളുകൾ ജോലിക്കും, കുട്ടികൾ സ്കൂളിലും പോയി ക്കൊണ്ടിരിക്കുകയായിരുന്നു' അപ്പോഴാണ് ഇടിമുഴക്കം പോലെ ആ വാർത്ത കേട്ടത് ലോകത്തെ കാർന്നുതിന്നുകൊണ്ടിരിക്കുന്ന ഒരു മഹാവ്യാധി പടർന്നുകൊണ്ടിരിക്കുന്നു ഓരോരുത്തരുടേയും ചുണ്ടുകൾ മന്ത്രിക്കാൻ തുടങ്ങി കൊറോണ വൈറസ് . വിദേശത്ത് നിന്ന് വന്ന അഥിതിയാണ് കൊറോണ വിദേശ രാജ്യങ്ങളിലുള്ള എല്ലാ മനുഷ്യരേയും കൊന്നൊടുക്കുകയാണ് ഈ ഭീകരൻ ആ രീതി ഇങ്ങ് ഈ ഗ്രാമത്തിലും തുടരാനാണ് ശ്രമം ഗ്രാമവാസികൾ എന്ത് ചെയ്യണമെന്നറിയാതെ നെട്ടോട്ടമോടുന്നു, ആ ഗ്രാമത്തലവൻ ലോക് ഡൗൺപ്രഖ്യാപിച്ചു ആളുകൾ ചന്തയിലും വഴികളിലും തടിച്ചുകൂടി വീട്ടിലേക്കുള്ള അവശ്യ സാധനങ്ങൾ വാങ്ങാൻ.... ഇതു വരെ ഇല്ലാത്ത വെപ്രാളവും പരവേശവും, പിറ്റേന്ന് രാവിലെ മുതൽ റോഡുകളിൽ വിഹനങ്ങളില്ല വഴിയോരത്ത് ജനക്കൂട്ടമില്ല കടകളില്ല, ഓഫീസുകളില്ല എങ്ങും ശൂന്യം. വിവരമുള്ള ജനങ്ങൾ വീട്ടിൽ തന്നെ ഇരിക്കുന്നു ചിലർ ഞങ്ങളാണ് കൊറോണയേക്കാൾ വലിയ ഭീകരർ എന്ന് നടിച്ച് ഇറങ്ങി നടക്കുന്നു അവരെ പൂട്ടാൻ അതാ അവരെത്തി കാക്കിയിട്ടപ്പോലീസുകാർ കിട്ടിയില്ലേ തുരുതുരാ ചറപറ അടി. ഹോ! എന്തൊരു വേദന അപ്പോൾ മനസിലായി കൊറോണയാണ് ഭീകരനെന്ന്. ഇതിലുമുപരി രാപ്പകലില്ലാതെ രോഗികളെ പരിചരിക്കാൻ അവരുണ്ട് അവിടത്തെ ആരോഗ്യ പ്രവർത്തകർ എല്ലാവരും ചേർന്ന് ഈ മഹാമാരിയെ തുരത്താനുള്ള പരിശ്രമത്തിലാണ് .കൈയ്യകലം പാലിച്ചും, കൈ സോപ്പു പയോഗിച്ച് വൃത്തിയാക്കിയും മാസ്ക് ധരിച്ചും രോഗികളെയും അവരുമായി സമ്പർക്കത്തിലുള്ളവരെയും തിരഞ്ഞ് പിടിച്ച് രോഗമെല്ലാം ഭേതമാക്കി കൊറോണ എന്ന പേരിനെ പൂർണമായും തുടച്ചു മാറ്റി എന്ന വിശ്വാസത്തോടെ സാധാരണ ജീവിതം വീണ്ടെടുത്ത് ജീവിക്കുകയാണ് ആ ഗ്രാമവാസികൾ..... </story> </left>
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ