ബി എസ് യു പി എസ് കാലടി/അക്ഷരവൃക്ഷം/പറമ്പിൽ
പറമ്പിൽ 🌴
എന്റെ വീടിന് തെക്കുഭാഗത്ത് നിൽക്കുന്ന അമ്മുമ്മ മാവായിരുന്നു എനിക്ക് ഏറ്റവും ഇഷ്ടം. അമ്മുമ്മ മാവിന് ഇഷ്ടപ്പെട്ട ചെങ്ങാതിമാർ ജാതി മരവും പുളി മരവും ആണെന്ന് തോന്നുന്നു മൂന്നു പേരും ഒരുമിച്ചേ നില്ക്കു. എന്റെ ഊഹം ശരിയാണെങ്കിൽ ഞാൻ ജനിച്ച് പന്ത്രണ്ട് വർഷം ആയിട്ടും മാവിന് ഒരു മാറ്റവുമില്ല. മാങ്ങ തരാതെ വെട്ടും കുത്തും ഒന്നും മാവിന് കിട്ടിയിട്ടില്ല നല്ല കുട്ടിയായിരുന്നു. എന്റെ വീട്ടിൽ ഒരു അപ്പൂപ്പൻ പ്ലാവുണ്ടായിരുന്നൂ. നല്ല കുട്ടിയായിരുന്നു പക്ഷെ പ്ലാവിന് എന്തോ പറ്റി മഴക്കാലത്ത് മാത്രം ചക്ക തരുന്നു അതു കൊണ്ട് ചീഞ്ഞു പോകുന്നു, ഏറ്റവും മുകളിൽ മാത്രം ചക്ക ഉണ്ടാകുന്നു, മുകളിൽ വെട്ടി കൊടുത്തപ്പോൾ ചക്ക ഉണ്ടാകുന്നില്ല അവിടെയും ഇവിടെയും ഇല വീണ് ശല്യമകുന്നൂ അങ്ങനെ അപ്പൂപ്പൻ പ്ലാവിനേ ഞങ്ങൾക് മുറിക്കേണ്ടി വന്നു. ഇതു പോലെ എന്റെ വീട്ടിലെ ഓരോ മരത്തിനും അതായത് പുളി മരത്തിനും,ജാതി മരത്തിനും, വാഴക്കും, കപ്പങ്ങ മരത്തിനും,വേപ്പിനു വരെയുണ്ട് ഒരു കഥ.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അങ്കമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ഓർമ്മക്കുറിപ്പ്കൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ഓർമ്മക്കുറിപ്പ്കൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അങ്കമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ഓർമ്മക്കുറിപ്പ്കൾ
- എറണാകുളം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം