എസ് എൻ എൽ. പി. എസ്. കൊടുവഴങ്ങ/അക്ഷരവൃക്ഷം/കോവിഡും രോഗപ്രതിരോധവും
കോവിഡും രോഗപ്രതിരോധവും
കൂട്ടുകാരെ ഇന്ന് നമ്മൾ നേരിടുന്ന പ്രതിസന്ധി വളരെ വലുതാണ്.ചൈനയിൽ നിന്നു വന്ന കൊറോണ എന്ന ഭീകരനെ പേടിച്ച് നമ്മൾ പുറത്തിറങ്ങാതിരിക്കുകയാണല്ലൊ.ഈ ഭീകരനെ തോൽപ്പിക്കാൻ ആരോഗ്യ പ്രവർത്തകർ പറയുന്നത് അനുസരിക്കണം. നമുക്ക് കാണാൻ കഴിയാത്ത രീതിയിലാണ് ഇത് വരുന്നത്.ഈ ഭീകരനെ തുരത്തി ഓടിക്കാൻ നമുക്ക് കഴിയുന്നത് നമ്മൾ ചെയ്യണം.കൈകൾ എപ്പോഴും വൃത്തിയാക്കണം .ഇടക്കിടെ സോപ്പ് ഉപയോഗിച്ച് കൈ കഴുകണം .പുറത്തിറങ്ങേണ്ടി വന്നാൽ നിർബന്ധമായും മാസ്ക്ക് ധരിക്കണം .പഴയ കാലങ്ങളിൽ പുറത്തു പോയി വരുമ്പോൾ കൈയും,കാലും, മുഖവും വൃത്തിയാക്കി മാത്രം വീട്ടിൽ കയറുന്ന ശീലം ഉണ്ടായിരുന്നു.ഇതിനായി വീടിൻ്റെ മുൻവശത്ത് കുടത്തിലോ, കിണ്ടിയിലോ വെള്ളം സൂക്ഷിച്ചിന്നു. ഈ കാലത്ത് അതിൽ കൂടുതൽ സൗകര്യമുണ്ടങ്കിലും നമ്മൾ മിക്കവരിൽ നിന്നും ആ നല്ല ശീലം നഷ്ടപ്പെട്ടിരിക്കുന്നു . ഈ കോവിഡ് കാലത്തെങ്കിലും ആ നല്ല ശീലങ്ങൾ നമുക്ക് തിരിച്ചു കൊണ്ടുവരാം . കൂടാതെ വീടും പരിസരങ്ങളും വൃത്തിയായി സൂക്ഷിക്കുകയും, വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കുകയും ചെയ്ത് കൊതുക് വളർച്ച തടയാനും അതുവഴി വേനൽമഴയോടനുബന്ധിച്ച് നമ്മുടെ നാട്ടിൽ കണ്ടുവരുന്ന ഡെങ്കിപ്പനി പോലുള്ള പകർച്ച വ്യാധികളെ ഒരു പരിധിവരെ പ്രതിരോധിക്കാൻ നമുക്ക് കഴിയും .ആരോഗ്യമുള്ള ജനതയാണ് നാടിന്റെ സമ്പത്ത്.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ