എ.എൽ.പി.സ്കൂൾ അരിയല്ലൂർ ഈസ്റ്റ്/അക്ഷരവൃക്ഷം/പരിസ്ഥിതിയിലേക്ക്
പരിസ്ഥിതിയിലേക്ക്
ഇന്ന് ലോകം ഏറ്റവും കൂടുതൽ നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് പരിസ്ഥിതി മലിനീകരണം. ഇതിൻറെ ഏറ്റവും വലിയ കാരണം മനുഷ്യൻ തന്നെയാണ്. മരങ്ങൾ വെട്ടി നശിപ്പിച്ചും, വയലുകൾ നികത്തിയും, പുഴയിൽ മാലിന്യം നിക്ഷേപിച്ചു,കുന്നിടിച്ച് നിരത്തിയും ഇങ്ങനെപരിസ്ഥിതിക്ക് മേലുള്ള മനുഷ്യൻറെ വഴിവിട്ട കടന്നുകയറ്റങ്ങൾ ക്ക് നേരെ പ്രകൃതി കണ്ണുതുറന്നത് പ്രളയത്തിൻറെ രൂപത്തിൽ ആണെന്ന് മാത്രം. വികസനം ആകാം പക്ഷേ അത് പ്രകൃതിയെ നശിപ്പിച്ചു കൊണ്ടാവരുത്. നമുക്ക് മാത്രമല്ല എല്ലാവിധത്തിലുള്ള ഉള്ള ജന്തുക്കളും സസ്യങ്ങളും അടങ്ങുന്നതാണ് ആണ് പരിസ്ഥിതി എന്ന് പലപ്പോഴും നമ്മൾ മറന്നു പോകുന്നു. "മലരണികാടുകൾ തിങ്ങിവിങ്ങി " എന്നുപാടിയ ചങ്ങമ്പുഴ മുതൽ പ്രകൃതിയുടെ യുടെ സൗന്ദര്യത്തെ വായ്ത്തിയപ്പോൾ പുതു തലമുറയോ പ്രകൃതിക്ക് ചരമഗീതം തയ്യാറാക്കി കഴിഞ്ഞിരിക്കുന്നു . "ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ" ഇത് നാം നാം ചിന്തിക്കേണ്ടത് തന്നെയാണ്. പരിസ്ഥിതി മലിനീകരണം . ധാരാളം ആരോഗ്യപ്രശ്നങ്ങൾക്ക് കൂടി വഴിയൊരുക്കുന്നു. ഓരോ ജന്മദിനവും നാം മിഠായി കടലാസുകൾ ചപ്പുചവറുകൾ ആകാറുണ്ട് . എന്നാൽ അതൊന്നു മാറ്റി ചിന്തിക്കാൻ ആകട്ടെ നാളെയുടെ പിറവി. ജന്മദിനാഘോഷങ്ങൾ ഇൽ ,,ഒരു മരം നടുക, അതായിരിക്കട്ടെ നമ്മൾ നമ്മുടെ വരുന്ന തലമുറയ്ക്ക് കൊടുക്കുന്ന ഏറ്റവും വലിയ സമ്മാനം. പരിസ്ഥിതി മലിനീകരണം തടയുന്നതിൽ ഊടെ സമൂഹത്തിൽ ശുചിത്വം കൈവരുകയും അത് വ്യക്തി ശുചിത്വത്തിലേക്ക് വഴി മാറുകയും ചെയ്യുന്നു. അതിലൂടെ തന്നെ കൊറോണ പോലുള്ള മഹാമാരിയെ ലോകത്തിന് പിടിച്ചുകെട്ടാൻ ആവും. ഇന്ന് ,കൊറോണ, നാളെ നാളെ ,പ്രളയം,. അധപതിച്ചു കൊണ്ടിരിക്കുകയാണ് ലോകം .അതുകൊണ്ട് ഒരു മാലിന്യമുക്ത മായൊരു നാടിനായി നമുക്ക് കൈകോർക്കാം നമ്മുടെ ജീവിതശൈലികൾ മാറ്റി നമ്മുടെ നാടിനെ സംരക്ഷിക്കാം.....
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ