നിലാ തെന്നൽ പൂക്കും പോലെ
മാനത്തൊരു മായാ പ്രകാശം
നിലാവിൻ്റെ നീലവെളിച്ചം
മനസ്സിൻ്റെ ഉന്മാദം
നിലാവിൻ്റെ മായക്കാഴ്ചകൾ,
എൻ മനസ്സിൽ നിറമായ്,
കണ്ണിനു കുളിരായ് എന്നുമെന്നും .
നിശയുടെ നിലവിൽ വന്നിരിക്കും,
താരങ്ങൾ മിന്നുന്നു
കണ്ടു രസിക്കാനായ് കിളികൾ
കൺകുളിർമയോടെ നോക്കിയിരിപ്പായ്.
നിലാവ് തേങ്ങുമ്പോൾ മിഴികൾ പൂട്ടുന്നു.
സൂര്യ ടി.വി
7 A ഇരിങ്ങൽ യു.പി.സ്കൂൾ തളിപ്പറമ്പ നോർത്ത് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത