സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ/അക്ഷരവൃക്ഷം/പ്രകൃതി നമ്മുടെ സ്വത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
05:49, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stmarysghsspala (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട് = പ്രകൃതി നമ്മുടെ സ്വത്ത് | color=5...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി നമ്മുടെ സ്വത്ത്

ഓരോരുത്തരും ജീവിതത്തിലെ ഏറ്റവും വലിയ സ്വത്താണ് പ്രകൃതി. നമുക്ക് ദൈവം തന്നതിൽ വച്ച് ഏറ്റവും നല്ലതാണ് പ്രകൃതി ഇപ്പോഴത്തെ തലമുറയിലെ നാശമായ ഉപയോഗം നമ്മുടെ പ്രകൃതിയെ നശിപ്പിക്കാൻ ഉള്ള കാരണം. പ്രകൃതി നമുക്ക് ഒരുപാട് സമ്മാനങ്ങൾ നൽകുന്നുണ്ട് ഇപ്പോഴത്തെ മനുഷ്യരുടെ കണ്ണിൽ അതൊന്നും പെടുകയില്ല ഇപ്പോഴത്തെ മനുഷ്യർ നമ്മുടെ മനോഹരമായ പ്രകൃതിയെ നശിപ്പിക്കുകയാണ്. സ്നേഹത്തിനായി പ്രകൃതി നമ്മളെ എന്നും വിളിക്കും അതിനൊന്നും കാണാൻ നമുക്ക് സമയം കിട്ടുകയില്ല സ്നേഹത്തോടെ ഒരുമിച്ച് ഒരു ദിവസം പ്രകൃതിയോടൊപ്പം കഴിയുവിൻ.

നമ്മൾ നമ്മുടെ ഓരോ ആഗ്രഹങ്ങൾക്ക് വേണ്ടി നമ്മൾ നമ്മുടെ പ്രകൃതിയെ നശിപ്പിക്കുകയാണ്. പണ്ടുള്ള കാലങ്ങളിൽ പ്രകൃതിയെ അവർ സ്വന്തം സ്വത്ത് ആയിട്ടാണ് സ്നേഹിച്ചിരുന്നത്. അവരുടെ സ്നേഹം അവർ അധ്വാനത്തിലൂടെ കാണിച്ചു. ഇപ്പോഴത്തെ തലമുറയോ പ്രകൃതിയെ സ്നേഹിക്കുന്നത് പ്രകൃതിയെ നശിപ്പിച്ചു കൊണ്ടാണ്. അതിൽനിന്ന് നമ്മൾ ഒരുപാട് മാറേണ്ടിയിരിക്കുന്നു. പണ്ടത്തെ കുട്ടികളുടെ പ്രധാന കളികൾ എന്നുപറഞ്ഞാൽ ഓലപന്ത് കളി എന്നിങ്ങനെ ഒരുപാട് ഉണ്ടായിരുന്നു. അവർ മണ്ണിനോട് ചേർന്നാണു കളിക്കുന്നത് .അവരുടെ അന്നത്തെ സ്നേഹം ഇപ്പോഴത്തെ  തലമുറയ്ക്ക് ഇല്ല. ഇപ്പോഴത്തെ തലമുറയ്ക്ക് ആണെങ്കിൽ മൊബൈൽ ഫോൺ ഇല്ലാതെ കഴിയാൻ സാധിക്കുകയില്ല. നമ്മൾ സ്നേഹിക്കണം നമ്മുടെ നാടിനെ, എന്ത് മനോഹരമാണ് നമ്മുടെ നാട് എന്ന് നമ്മൾ അറിയണം. നമ്മുടെ അധ്വാനം കൊണ്ട് നമ്മുടെ നാട് സുന്ദരം ആകണം. വിദേശികൾ നമ്മുടെ നാട് കണ്ടാൽ അൽഭുതപ്പെട്ടു വരട്ടെ. നമ്മൾ വിചാരിച്ചാൽ ചെയ്യാൻ പറ്റാവുന്ന കാര്യങ്ങൾ മാത്രമേയുള്ളു.എന്നാൽ നമ്മൾ അത് ചെയ്യുന്നില്ല, ഇപ്പോൾ ആരും മണ്ണിൽ ഇറങ്ങുന്നില്ല ഈ അവസ്ഥയിലൂടെനമ്മൾ കടന്നു പോകുമ്പോൾ  നമ്മളുടെ പ്രകൃതി തന്നെ നമ്മോട് കണക്ക് ചോദിയ്ക്കാൻ തുടങ്ങും.അതുകൊണ്ട്  പ്രകൃതിയോട് ഇണങ്ങിചേർന്ന് ജീവിയ്ക്കാൻ നമ്മുക്ക് പഠിയ്ക്കാം.
അലോണ യേശുദാസ്
6 B സെന്റ് മേരീസ് ജി എച്ച് എസ് എസ് പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം