ജി എൽ പി എസ് ചീക്കല്ലൂർ/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
05:32, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15204 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോഗപ്രതിരോധം

കോവിഡ് 19 അഥവാ കൊറോണ എന്ന വൈറസ് മൂലം രോഗം ആദ്യമായി റിപ്പോർട്ട്ചെയ്തത് ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ്. കണ്ണുകളിൽ കാണാൻ കഴിയാത്ത വൈറസ് ആണ് ലോകം മുഴുവൻ ഇപ്പോൾ വിറപ്പിച്ചുകൊണ്ടിരിക്കുന്നത്.ലോകത്ത് മരണം അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. നമ്മുടെ ഇന്ത്യയിൽ മരണം നാന്നൂറ് കവിഞ്ഞു. പ്രായമായവരെയും, ചെറുപ്പക്കാരെയും ഈ വൈറസ് ഒരുപോലെ ആക്രമിക്കുന്നത്. ഇതിനെ പ്രതിരോധിക്കാനുള്ള മരുന്ന് ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. രോഗപ്രതിരോധത്തിനായി ഒരുമീറ്റർ അകലം പാലിക്കുക. ഇറങ്ങുമ്പോൾ മാസ്ക് ധരിക്കണം. ഓരോ ഇരുപത് മിനുട്ട് കൂടുമ്പോളും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം, അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിക്കണം. ആൽക്കഹോൾ വൈറസിനെ നശിപ്പിക്കും. ഹസ്തദാനം ഒഴിവാക്കണം. ചുമ,ജലദോഷം ഉള്ളവർ സ്വയം ചികിൽസിക്കാതെ ആരോഗ്യപ്രവർത്തകരുമായി ബന്ധപ്പെടുക. പ്രവാസികൾക്കാണ് ഇ രോഗം സ്ഥിരീകരിക്കപ്പെട്ടത്. അവർ അവരവരുടെ വീടുകളിൽ പതിനാല് ദിവസത്തിൽ കൂടുതൽ നിരീക്ഷണത്തിൽ കഴിയേണ്ടതാണ്. വീട്ടിലുള്ള മറ്റുള്ളവരുമായി സമ്പർക്കത്തിൽ ഏർപ്പെടാതെ തനിച്ച് ഒരുമുറിയിൽ കഴിയണം. രോഗം സ്ഥിരീകരിച്ചുകഴിഞ്ഞാൽ ആശുപത്രിയിൽ ചികിൽസയിൽ കഴിയേണ്ടതും നിർദ്ദേശങ്ങൾ കൃത്യമായിപാലിക്കേണ്ടതുമാണ്. പ്രതിരോധശേഷിയുള്ള ആളുകളുടെ ശരീരത്തിൽ രോഗാണുവിന് നിലനിൽപ്പുണ്ടാകില്ല. പ്രതിരോധത്തിനായി ധാരാളം വെള്ളം കുടിക്കുക, വിറ്റമിൻ സി അടങ്ങിയ ഫലങ്ങൾ കളിക്കുക, നല്ല ഉറക്കം എന്നിവയാണ്വേണ്ടത്.സർക്കാരും, ആരോഗ്യപ്രവർത്തകരും, പോലീസും വൈറസിനെ തുരത്താൻ അഹോരാത്രം ശ്രമിക്കുന്നുണ്ട്. നമുക്ക്നൽകിയ ലോക്ക്ഡൗൺ നിർദ്ദേശമനുസരിച്ച് നമ്മൾ വീട്ടിൽത്തന്നെ കഴിയണം. വീട്ടിൽത്തന്നെ ഇരുന്ന് ലോകത്തെ രക്ഷിക്കാനായി കിട്ടിയ അവസരം നാം ഉപയോഗിക്കണം.

ശ്രീയുക്ത സുനിൽ
4 ജി.എൽ.പി. സ്കൂൾ ചീക്കല്ലൂർ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം