സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ ക്വാറന്റൈൻ

Schoolwiki സംരംഭത്തിൽ നിന്ന്
22:04, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43034 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ക്വാറന്റൈൻ      <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ക്വാറന്റൈൻ     

വാതിൽ ആരോ തുറക്കുന്ന ശബ്ദം കേട്ടപ്പോൾ ചുവരുകൾ ചെവി വട്ടം പിടിച്ച് ശ്രദ്ധിച്ചു. "ആരായിരിക്കും ഈ പാതിരാവിൽ ?" AC യുടെ മുകളിൽ പറ്റിപ്പിടിച്ചിരുന്ന് ഗൗളി ചോദിച്ചു. " കള്ളന്മാർ ..?" മെത്തയുടെ മടക്കുകൾക്കിടയിൽ നിന്നെത്തി വലിഞ്ഞ് തലയിണ ആവലാതിപ്പെട്ടു.

പെട്ടെന്ന്... മുറി തുറന്നകത്തേക്ക് വന്ന വീട്ടുടമസ്ഥരെക്കണ്ടവർ ആശ്ചര്യപ്പെട്ടു.

" ക്വാറന്റൈനിൽ ആണത്രേ" ഗൗളി അടക്കം പറഞ്ഞു.

"ആഹാ,... അനുഭവിക്കട്ടെ. നമുക്കിനി ആഘോഷിക്കാം"
              

നിശ്ചലമായി കിടന്നിരുന്ന പങ്ക ആവേശത്തോടെ കറങ്ങാൻ തുടങ്ങി.

സാഗ തോംസൺ റ്റി.
HST സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ