സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ കൊറോണയ്ക്ക് ഭൂമിയുടെ കത്ത്
കൊറോണയ്ക്ക് ഭൂമിയുടെ കത്ത്
From ഭൂമി To, കൊറോണ വുഹാൻ, ചൈന Postal Address എല്ലായിടവും എത്രയും ബഹുമാനപ്പെട്ട എന്റെ ശത്രു സുഹൃത്ത് കൊറോണയ്ക്ക് , നീ വിളയാടുന്ന ഭൂമിയിൽ . കേരളത്തിൽ നിന്നും നന്ദിയർപ്പണത്തോടെ തൽസമയം മാർച്ച് പകുതിയിൽ നീ സൂപ്പർ സ്റ്റാറായി. ഒന്നര മാസം കൊണ്ട് 2 ലക്ഷം ക്ലബ്ബിൽ കയറി കഴിഞ്ഞു. പക്ഷേ, ഞാൻ ആശംസ അറിയിയ്ക്കുന്നില്ല.കാരണം ദുരന്ത വർദ്ധന പ്രോത്സാഹിപ്പിയ്ക്കാൻ പറ്റില്ലല്ലോ? സ്വകാര്യമായി ഞാൻ സന്തോഷിയ്ക്കുന്നു. എന്റെ മക്കൾ എന്നെ അറിഞ്ഞു കഴിഞ്ഞു. അവർ തിരിച്ചറിവിലാണ്. നോക്കു, അവർ എന്നിലേയ്ക്ക് മടങ്ങിയെത്തി - ഞാൻ ആനന്ദവതിയാണ്. ശുഷ്ക്ക പത്രങ്ങൾ, ദ്രവിച്ച കമ്പുകൾ എന്നിവ മാഞ്ഞു . ഹരിതാഭ , സ്വച്ഛത ഇവയാണ് എന്റെ ഇപ്പോഴത്തെ അവസ്ഥ " ഇനിയും മരിയ്ക്കാത്ത ഭൂമി" എന്ന് കേട്ടിട്ടില്ലേ ? അത്. എന്റെ രക്തക്കുഴലുകളായ ജലവാഹിനികൾ നിർമാലിന്യങ്ങളായി. Stay home ഉം Lock down ഉം വന്ന് എല്ലാം അടച്ചപ്പോൾ ഞാൻ സ്വച്ഛ - ശീതള - ശാന്തതയിലേയ്ക്ക് തുറക്കപ്പെട്ടു. തോടുകൾക്കും , പുഴകൾക്കും പഴയ ആകാരമില്ലെങ്കിലും ഭൂതകാലത്തിന്റെ കുളിർമ എന്നെ രോമാഞ്ചമണിയ്ക്കുന്നു.. വെള്ളാരങ്കല്ലുകളും വെള്ളക്കണ്ണൻ മത്സ്യങ്ങളും എന്നെ ഹഠാദാകർഷിയ്ക്കുന്നു. "ഈ മനോഹര തീരത്തു ഇനിയൊരുജന്മം കൂടി തരുമോ "എന്ന് ആളുകൾ പറയാൻ തുടങ്ങിയിരിയ്ക്കുന്നു. കൊറോണേ എന്നെ നോക്കു ! പുഷ്പമംഗലയാം ഭൂമി അല്ലേ. സൂര്യൻ രാവിലെ വന്നു പറഞ്ഞു, 'നല്ല സുഖമുണ്ട് : എന്ന് . കറുത്ത പുക മുഖം മറച്ചതിനെ പറ്റി എന്നും പരാതി പറയാറുണ്ടായിരുന്നു. ഞാൻ അമ്മയല്ലേ ? ഇപ്പോ അങ്ങേരും ഹാപ്പി. എന്റെ മക്കൾക്കു വേണ്ടി ചക്ക, പുളി, മാങ്ങ, പപ്പായ ഇതൊക്കെ കരുതി. മണ്ണിൽ വീണ് ജീർണ്ണിയ്ക്കുമ്പോർ ഞാൻ വേദനിച്ചു. ഇപ്പഴോ ഇതിനൊക്കെ വേണ്ടി ഓട്ടം .... അതോടെ അവയ്ക്ക് പൂക്കാനും കായ്ക്കാനും തളിർക്കാനും വാശി. എന്റെ കിടാങ്ങളുടെ ആരവം കേൾക്കുന്നില്ലേ ?. വെക്കേഷൻ ആയതു കൊണ്ടല്ല. അച്ഛൻ, അമ്മ എല്ലാരും കൺമുന്നിലുണ്ട്. സമയമില്ല മക്കളേ എന്ന് ആരും പറയുന്നില്ല. എല്ലാവരും എല്ലാർക്കുമൊപ്പം എപ്പോഴുമുണ്ട്. ഒരു ബഹളം കേൾക്കുന്നല്ലോ ? ആഹാ ! എന്റെ വജ്രായുധം, വീട്ടിലില്ലാത്തവനെ ഓടിച്ചു വീട്ടിൽ കേറ്റുന്ന ഡോൺ !! േഡ്രാൺ ക്യാമറ. എന്റെ തേനീച്ചകൾ കൃത്യ സ്ഥലത്ത് എത്തുന്നു. കാരണം, മൊബൈൽ സിഗ്നൽ ഇല്ലാത്തതുകൊണ്ട് സ്വന്തം സിഗ്നലുകൾ അവരറിയുന്നു. പക്ഷികൾ പറക്കുന്നു. വിഹരിയ്ക്കുന്നു. കാരണം യന്ത്രപ്പക്ഷികൾ ഒതുങ്ങി. നീ എവിടെയാണെന്നോ, ഇവിടെയാണെന്നോ ആരുമറിയുന്നില്ല. യുദ്ധ ഭയമില്ല. ചെറിയ സമാധാനമുണ്ട്. ഒരു കല്യാണ വീട് ' 10 പേർ 10 ചായ അടിപൊളി ഇല്ലെങ്കിലോ, വധുവിന്റെ ഡാൻസ് എൻട്രി . വരന്റെ മാസ്സ് എൻട്രി ഡ്രോൺ ക്യാമറ, ഫ്ലാഷ് ലൈറ്റ് , Smile Please ഇംഗ്ലീഷ് , പാറക്കെട്ടിൽ ഒട്ടി ഒരു ഫോട്ടോ , നദിയിൽ മുങ്ങി കുളിച്ച് വീഡിയോ ഒന്നുമില്ല. അമ്പലത്തിൽ registration no, ആഡിറ്റോറിയം booking no, catering race ഒന്നുമില്ല. കല്യാണത്തിൽ പണവും ജാഡയുമില്ല. മനവും, മനവും മാത്രം പക്ഷേ, കൊറോണ , ഒന്നോർക്കുക, മരണം, പ്രിയപ്പെട്ടവർ അനാഥശവങ്ങളാകുന്നത് , ! സഹിയക്കുന്നില്ല. അത് പൊറുക്കാവുന്നതല്ല - ഞാൻ ദീർഘിപ്പിയ്ക്കുന്നില്ല. ചുരുക്കത്തിൽ നിന്റെ വരവ് കാരണം 1. ഞാൻ ഞാനായി 2. കുടുംബം കൂടുമ്പോൾ ഇമ്പമുള്ളതായി 3 മനുഷ്യൻ മനുഷ്യനായി 4 ഭവനം ദേവാലയങ്ങളായി 5 പണക്കാരൻ - പാവപ്പെട്ടവൻ ഇവരില്ല. മഞ്ഞ, നീല, വെള്ള, പിങ്ക് ഈ കാർഡുകൾ മാത്രം 6. വലിയവൻ - ചെറിയവൻ ഇല്ല 1, 3, 5, 7, 9 - തിങ്കൾ, ബുധൻ, വെളളി 2, 4, 6, 8, അക്കങ്ങൾ ചൊവ്വ, വ്യാഴം, ശനി - ഞായർ അവധി . തിലകൻ പറഞ്ഞതു പോലെ "സ്പന്ദനം കണക്കിലാണ് ' . കിടിലം. ഒന്നോർക്കുക. ഞാൻ അമ്മയല്ലേ. നീ ഇവിടെ നിൽക്കുമ്പോൾ 1. പാവപ്പെട്ടവന്റെ രോദനം 2 വിദ്യാർത്ഥികൾ, അവരുടെ മാതാപിതാക്കൾ അവരുടെ ആശങ്ക 3 നാടിന്റെ ഭൗതിക- സാമ്പത്തിക സ്ഥിതി. 4. മൊത്തത്തിലുള്ള അസ്വസ്ഥത എനിയ്ക്ക് കണ്ടു നിൽക്കാനാവില്ല. അതുകൊണ്ട് കോറോണേ, എവിടെ നിന്ന് വന്നോ ? അവിടെ പോണ്ട അതിനപ്പുറത്തേയ്ക്ക് എന്റെ മക്കളെ ഹനിയ്ക്കാ ത്ത നിഗൂഢ ലോകത്തിലേയ്ക്ക് പൊയ്ക്കോ നിന്റെ വരവ് ആസ്വദിച്ചു. പക്ഷേ നിലനിൽപ്പ് പ്രോത്സാഹിപ്പിയ്ക്കുന്നില്ല. So good bye ഞാൻ പോകുന്നു. കാരണം Mask ഇട്ടില്ല . റ്റാറ്റാ....
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ