ജി എൽ പി എസ് മരുതോന്കര/അക്ഷരവൃക്ഷം/രാമുവും കിളിയും
രാമുവും കിളിയും
ലോക്ഡൗൺ കാരണം എവിടെയും പോകാൻ കഴിയാതെ വിഷമിച്ചിരിക്കുകയായിരുന്നു രാമു.അപ്പോൾ അവന്റെ അടുത്ത് ഒരു കി ളി പറന്നു വന്നു എന്താ രാമു വിഷമിച്ചിരിക്കുന്നത്? എന്ന് ചോദിച്ചു.കൂട്ടുകാരെ കാണാനാവാത്തതിലും അവരുടെ കൂടെ കളിക്കാനോ പഠിക്കാനോ പറ്റാത്തതിൽ എനിക്ക് നല്ല വിഷമമുണ്ട് രാമു പറഞ്ഞു.ഇതു കേട്ട കിളി ചോദിച്ചു -നീ പക്ഷികളെയും മൃഗങ്ങളെയും കൂട്ടിലിട്ട് വളർത്തുമ്പോൾ നീയും കൂട്ടിലാകുമെന്ന് ചിന്തിച്ചിട്ടുണ്ടോ?ഇത് കേട്ട രാമു ഞെട്ടിപ്പോയി ,അയ്യോ! കിളിക്കുഞ്ഞേ ഇപ്പോഴാണ് എനിക്ക് നിങ്ങളുടെ സങ്കടം മനസ്സിലാകുന്നത്-നിങ്ങൾക്കും ഉണ്ടാകില്ലേ മോഹങ്ങൾ- ആകാശത്തിൽ പറന്ന് നടക്കാനും ,നെൻമണി കൊത്തി തിന്നാനും, കൂൂട്ടുകാരോടൊത്ത് കളിക്കാനും.ഇനി ഒരിക്കലും കിളികളെയോ മറ്റ് ജീവികളെയോ കൂട്ടിലടക്കില്ലെന്ന് രാമു ശപഥം ചെയ്തു.രാമുവിനോട് നന്ദി പറഞ്ഞ് കിളി പറന്ന് പോയി.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുന്നുമ്മൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുന്നുമ്മൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോഴിക്കോട് ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ