ജി.എച്ച്.എസ്. പെരകമണ്ണ/അക്ഷരവൃക്ഷം/ വൈറസിന്റെ ആത്മകഥ
വൈറസിന്റെ ആത്മകഥ
പ്രിയപ്പെട്ടവരെ ഞാൻ കൊറോണ വൈറസ്. പേരുകേട്ട വൈറസ് കുടുംബത്തിലെ ഒരംഗമാണ്. നിങ്ങളെപ്പോലെ തന്നെ ഈ പ്രകൃതിയിലെ ഒരു പ്രജ .ചൈനയിലെ ഒരു വനത്തിൽ ഒരു കാട്ടുപന്നിയുടെ വൻകുടലിൽ കുഞ്ഞുകുട്ടി പരാധീനങ്ങളുമായി കഴിഞ്ഞു കൂടുകയായിരുന്നു. ഞങ്ങൾ വൈറസുകൾക്ക് പുറത്ത് ജീവിക്കാൻ കഴിയില്ലെന്ന് നിങ്ങൾക്കറിയാമല്ലോ? ഏതെങ്കിലും ജീവികളുടെ ആന്തരിക അവയവങ്ങളാണ് ഞങ്ങൾ വാസസ്ഥലമായി കണ്ടെത്താറുള്ളത്. പുറത്തുവന്നാൽ ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഞങ്ങളുടെ കഥ കഴിയും .എലി, പെരുച്ചാഴി, പന്നി, വവ്വാൽ ,കൊതുക്,കുറുനരി തുടങ്ങിയ ജീവികളെയാണ് സാധാരണ ഞങ്ങൾ തിരഞ്ഞെടുക്കാറുള്ളത്. പിന്നെ പാല് തരുന്ന കൈകളെ ഞങ്ങൾ കൊത്താറില്ല. ആതിഥേയ ജീവികൾക്ക് രോഗം വരുത്താറില്ല എന്നർത്ഥം. അങ്ങനെയിരിക്കെ ഒരു ദിവസം ചൈനയിലെ ഒരു കാട്ടിലേക്ക് ഒരു നായാട്ടുകാരനും സംഘവും കടന്നുവന്നു. നിയമങ്ങളെ കാറ്റിൽ പറത്തി അനേകം മൃഗങ്ങളെ വെടിവെച്ചുകൊന്നു. അക്കൂട്ടത്തിൽ ഞാൻ താമസിച്ചിരുന്ന കാട്ടുപന്നിയും .പിടിച്ച മൃഗങ്ങളെയെല്ലാം വുഹാൻ എന്ന പട്ടണത്തിലെ മാംസ മാർക്കറ്റിൽ കൊണ്ടുപോയി വിറ്റു. ഞാൻ പേടിച്ചു വിറച്ചു. ചൈനക്കാരുടെ ഇഷ്ട വിഭവമാണല്ലോ കാട്ടുപന്നി. കമ്പിയിൽ കോർത്ത് ,മസാല പുരട്ടി ,നിർത്തി പൊരിച്ച് തിന്നും. കൂട്ടത്തിൽ ഞാനും ചാമ്പലാകും. എന്റെ ഭാഗ്യത്തിന് ഇറച്ചിവെട്ടുകാരൻ പന്നിയുടെ വയറു തുറന്നു ആന്തരികാവയവങ്ങൾ എടുത്തു പുറത്തു കളഞ്ഞു .ആ തക്കത്തിന് അയാളുടെ കൈവിരലിൽ കയറിപ്പറ്റാൻ എനിക്ക് കഴിഞ്ഞു .അവൻ മൂക്ക് ചൊറിഞ്ഞപ്പോൾ ശ്വാസനാളം വഴി നേരെ ശ്വാസകോശത്തിൽ എത്തി. ഇനി 14 ദിവസം ഇവിടെ കഴിയാം .ഈ സമയത്താണ് ഞങ്ങൾ പെറ്റുപെരുകുന്നത്. ഈ ദിവസങ്ങളിൽ കോടികൾ വരെ ഞങ്ങൾ പെറ്റു കൂട്ടും. ഞാൻ ശരീരത്തിൽ കയറി ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ ചൈനക്കാരന് ചുമയും തുമ്മലും ഒക്കെ തുടങ്ങി. ഇതിനിടയിൽ പുതുതായി വിരിഞ്ഞിറങ്ങിയ കുഞ്ഞുങ്ങൾ ചൈനക്കാരന്റെ ഭാര്യയുടെയും മക്കളുടെയും ആരുടെയും ശരീരത്തിൽ കയറി പറ്റി. അങ്ങനെ ഞങ്ങൾ ലോകം മുഴുവൻ പടരാൻ തുടങ്ങി
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അരീക്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അരീക്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ