മദ്രസ്സ അൻവാരിയ എൽ പി എസ്/അക്ഷരവൃക്ഷം
സന്തോഷം ഒരു മരീചിക
ഇതൊരു ഗ്രാമം. ഇവിടുത്തെ ജനങ്ങൾ എല്ലാവരും നല്ല സന്തോഷത്തിലിരിക്കുന്ന ഒരു കാലം. പെട്ടെന്ന് അവിടുത്തെ സന്തോഷമെല്ലാം മാറിമറിഞ്ഞു. കാരണം അവിടെ ഒരു വരൾച്ചയുണ്ടായി. വരൾച്ച എന്ന് പറഞ്ഞാൽ കൊടും വരൾച്ച. ജലാശയങ്ങൾ എല്ലാം വറ്റിവരണ്ടു. പുഴകൾ, തോടുകൾ, കിണറുകൾ അങ്ങനെ എല്ലാം... കന്നുകാലികൾ വെള്ളം കിട്ടാതെ ചത്തു തുടങ്ങി. ആ സമയം അമ്മു എന്ന കൊച്ചു പെൺകുട്ടിയുടെ വീട്ടിൽ അമ്മ: അമ്മൂ നീ ഈ കുടം കൊണ്ടുപോയി കുറച്ചു വെള്ളം ശേഖരിച്ചു വരൂ... ശരി അമ്മേ... കുടവുമായി പുറത്തിറങ്ങിയ അമ്മു കുറേ നടന്നു. നടന്നു നടന്നു അമ്മു ഒരു കർഷക വീടിൻ്റെ അടുത്ത് എത്തി. അപ്പോൾ ആ കുടുംബത്തിലെ ഒരു കുട്ടി മാനത്തേക്ക് നോക്കി തുള്ളിച്ചാടുന്നു. അമ്മേ മഴ വരുന്നു..... മഴ വരുന്നു..... നമ്മുടെ കൃഷി എല്ലാം നന്നായി വളരും. അതുകണ്ടു അമ്മുവിന് സന്തോഷമായി. അവൾ മാനം കറുത്ത് വരുന്നത് കണ്ട് തുള്ളിച്ചാടി വീട്ടിലേക്ക് ഓടുമ്പോൾ ഒരു വീട്ടുമുറ്റത്ത് കരഞ്ഞു കൊണ്ടിരിക്കുന്ന ഒരു കുട്ടിയെ കണ്ടു. അവൾ കാര്യം അന്വേഷിച്ചു. അവൻ്റെ അച്ഛനും അമ്മയും കഷ്ടപ്പെട്ട് നിർമ്മിച്ച മൺകലങ്ങൾ എല്ലാം മഴനനഞ്ഞു നഷ്ടപ്പെട്ടു. ഇനി ഞങ്ങൾ പട്ടിണി കിടക്കേണ്ടി വരും, ങീം....ങീം... അത് കണ്ട് സങ്കടത്തോടെ വീട്ടിലേക്ക് മടങ്ങുമ്പോൾ അമ്മുവിന് ഒരു കാര്യം മനസ്സിലായി. എല്ലായ്പ്പോഴും എല്ലാവരേയും സന്തോഷിപ്പിക്കാൻ നമുക്ക് എന്നല്ല, പ്രകൃതിക്ക് എന്നല്ല, ആർക്കും സാധ്യമല്ല
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തലശ്ശേരി സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തലശ്ശേരി സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ