12:38, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31530(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കുപ്പിയിലാക്കാംഭൂതത്തെ <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അടച്ചിരിക്കണം അകന്നുനിൽക്കണം
അധികാരികൾ അറിയിച്ചു
സോപ്പുജലത്തിൽ കൈകൾ കഴുകി
കോവിഡ് ചങ്ങല പൊട്ടിക്കൂ
ലോകം മുഴുവൻ പടർന്നു കയറി
കൊറോണയെന്നൊരു വൈറസ്
അവധിക്കാലക്കിനാക്കളെല്ലാം
അകത്തിനിർത്തിയ മഹാമാരി
ഉത്സവം പോയി പെരുന്നാൾ പോയി
ഈസ്റ്ററും വിഷുവും കടന്നുപോയ്
കൈനീട്ടത്തിൻ മധുരിമയും.
എങ്കിലുമുണ്ടൊരു സങ്കൽപ്പം
ശാസ്ത്രം നാളെ മരുന്നുകുപ്പിയിൽ
പിടിച്ചു കെട്ടുമീ ഭൂതത്തെ
ആ കണി കാണാൻ അടഞ്ഞവാതിൽ
തുറന്നിറങ്ങും എല്ലാരും.