ജി.എച്ച്. എസ്സ്.എസ്സ് ശിവപുരം/അക്ഷരവൃക്ഷം/രാക്കിനാവ്
രാക്കിനാവ്
നേരം സന്ധ്യയായി. പക്ഷികൾ കരഞ്ഞുകൊണ്ട് കൂടണയുന്നു. കടലിനപ്പുറത്തു നിന്നും സൂര്യൻ മായുന്നു .ആകാശം ഇരുണ്ടു തുടങ്ങി. വയലുകൾ താണ്ടി നടകൾ താണ്ടി ഇടുങ്ങിയ ഇടവഴിലൂടെ അയാൾ നടക്കുകയാണ്. എങ്ങും നിശബ്ദത തങ്ങിനിൽക്കുന്നു. മുതുമുത്തശ്ശിമാർ വീടുകളിൽ ദീപം കൊളുത്തി നാമം ജപിക്കുന്നത് മാത്രം കാണാം. ഇരട്ടിറങ്ങിയ ഇടുങ്ങിയ നടകളും താണ്ടി അയാൾ മുന്നോട്ട് കുതിക്കുകയാണ്. കണ്ടാലൊരു മുപ്പത്തിയഞ്ച് വയസ്സ് പ്രായം. കറുത്തിരുണ്ട മുഖം. ചുവപ്പും നീലയും കള്ളികളുള്ള ഷർട്ട്.പോക്കു കണ്ടാൽ ആരോടോ വഴക്കിന് പോണതു പോലെ. ഇടയ്ക്കിടയ്ക്ക് മുഖത്ത് സങ്കടവും ദേഷ്യവും .അയാളുടെ തിരക്കിട്ട ആ വരവ് കണ്ട് ഒരു വഴിപോക്കൻ കാര്യം തിരക്കി. അയാൾ വിഷമത്തോടെ അദ്ദേഹത്തോട് പറഞ്ഞു. " ഞാൻ അനാഥനാണ്. എനിക്കാരുമില്ല. ഇതുവരെ ഒരു മുതലാളിയുടെ വീട്ടിൽ ജോലി ചെയ്യുകയായിരുന്നു. മുതലാളി ദയയില്ലാത്ത കർക്കശക്കാരനായിരുന്നെങ്കിലും അവിടത്തെ അമ്മ വാത്സല്യനിധിയും സ്നേഹമയിയുമായിരുന്നു. അയാൾ വിതുമ്പി. "ആ അമ്മ അവിടെയുള്ള തൊഴിലാളികളെയെല്ലാം സ്വന്തം മക്കളെ പോലെ സ്നേഹിച്ചു. എന്നെയും .. ഇന്ന് എനിക്ക് ജോലിയിൽ ഒരു കയ്യബദ്ധം പറ്റിപ്പോയി. അത് മനപ്പൂർവ്വമാണെന്നു പറഞ്ഞ് മുതലാളി എന്നെ ജോലിയിൽ നിന്ന് പുറത്താക്കി. ജോലി പോയതിലല്ല എനിക്ക് വിഷമം .ആ അമ്മയുടെ സ്നേഹം നഷ്ടപ്പെട്ടതിലാണ്. എനിക്ക് ആരുമില്ല. ഞാൻ അനാഥനാണ്. പെട്ടെന്ന് , ഒരു ശബ്ദം. അയാൾ ഞെട്ടിയുണർന്നു. 'ഹൊ ' ഒരു സ്വപ്നമായിരുന്നോ '. ആശ്വാസത്തോടെ അയാൾ തിരിഞ്ഞു കിടന്നു വീണ്ടും ഉറക്കത്തെപുൽകി.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലുശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലുശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോഴിക്കോട് ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ