ജി.എച്ച്. എസ്.എസ്. നിറമരുതൂർ/അക്ഷരവൃക്ഷം/രാമു
രാമു ഒരിക്കൽ രാമു ,തന്റെ പുരയിടത്തിൽ നിന്നും പാടവും വയലേലകളും താണ്ടി ഒന്നു ചുറ്റിയടിക്കാനായി നഗരത്തിലേക്കിറങ്ങി. തനിപരിഷ്കാരിയായിരുന്ന രാമു സ്വന്തം വീട്ടിൽ നിന്നും നഗരത്തിലെ ചെറുതട്ടുകടകളിൽ നിന്നൊന്നും ഭക്ഷണം കഴിച്ചിരുന്നില്ല.നഗരത്തിൽ പ്രശസ്തമായ ഒരു ഹോട്ടൽ ഉണ്ടായിരുന്നു. അയൽക്കാരൻ വേലായുധേട്ടന്റെ രണ്ടു നില മാളിക കെട്ടിടം പോലത്തെ വലിയ ഹോട്ടൽ.
ആ ഹോട്ടിന്റെയുടമ വലിയ പിശുക്കനായിരുന്നു. ഹോട്ടലിലെ പച്ചവെള്ളത്തിനു പോലും വിലയിടുന്ന അറുപിശുക്കൻ. രാമു കടയിലെ നിത്യസന്ദർശകനായിരുന്നതിനാൽ അവനിഷ്ടമുള്ള ആഹാരവസ്തുക്കൾ എന്തെല്ലാം എന്ന് ആ കടയിൽ ജോലിക്ക് നിൽക്കുന്ന ഒാരോരുത്തനുമറിയാമായിരുന്നു . ഒറ്റത്തടിയായ രാമുവിന് കുടുംബഭാരം തീരെയില്ലാത്തതിനാൽ കിട്ടുന്നകാശെല്ലാം ഈ ഹോട്ടലിൽ കൊണ്ടു വന്ന് തള്ളും. ശേഷം പറഞ്ഞു:"രാമുവേട്ടന് പൊറോട്ടേം ചിക്കനുമല്ലെ? ഇപ്പൊ കൊണ്ടോരാം ."രാമുവൊന്ന് ചിരിച്ചതേള്ളൂ….. അൽപ്പംപോലും വൈകാതെ രാമുവിന്റെ ഒാർഡർ മേശപ്പുറത്തെത്തി.രുചിയുള്ള ആഹാരമാണെങ്കിൽ പിന്നെ പറയണോ? മുന്നിൽ കണ്ടത് മാത്രം ഒാർമ്മയുണ്ടാകും. പതിവുപോലെ രാമു ഭക്ഷണം കഴിച്ച് ഹോട്ടലിന് പുറത്തേക്കിറങ്ങി,തന്റെ വീട്ടിലേക്ക് നടന്നു.പക്ഷേ!രാമു നിത്യേന കഴിച്ചുകൊണ്ടിരിക്കുന്നത് മരണമാണെന്ന് രാമു അപ്പോഴും അറിഞ്ഞിരുന്നില്ല. അറുപിശുക്കനായ ഹോട്ടൽ ഉടമ ദിവസേന ബാക്കി വരുന്ന ഭക്ഷണം ചൂടാക്കിയാണ് പിറ്റേദിവസം വരുന്ന രാമുവിന് കൊടുത്തിരുന്നത്. അതാവുമ്പോരാമുവിന് ഭക്ഷണം കൊടുക്കേം ആകാം തനിക്ക് നഷ്ടോല്ല്യല്ലോ? പെട്ടെന്നൊരിക്കൽ രാമു നഗരത്തിലേക്ക് വരുന്ന വഴിയിൽ തലകറങ്ങി വീണു.അൽപ്പസമയത്തിനു ശേഷം കണ്ണു തുറന്ന രാമു,ഒരു നേരത്തേക്ക് സ്തബ്ധനായി. തലക്ക് മുകളിൽ തൂങ്ങിക്കിടക്കുന്ന ഗ്ലൂക്കോസ് ബോട്ടിലിന്റെ തൊട്ടടുത്തായി അതാ രാമുവിന്റെ അമ്മ ദേവയാനി നിറകണ്ണുകളോടെ നിൽക്കുന്നു. രാമുവിന് എഴുന്നേൽക്കാൻ പ്രയാസമുണ്ടായി.ഡോക്ടർ വന്ന് താങ്ങി നിർത്തിയിട്ട് രാമുവിന്റെ അമ്മയോടായ് ഇങ്ങനെ പറഞ്ഞു " നിങ്ങൾ എന്തൊരു സ്ത്രീയാണ്.ഇവന് ഇത്രേം വലിയ ഒരസുഖമുണ്ടെന്ന് ഞാൻ കഴിഞ്ഞ തവണ വന്നപ്പോൾ പറഞ്ഞതല്ലായിരുന്നോ?നിങ്ങൾ എന്തുകൊണ്ടാണിവനെ ശ്രദ്ധിക്കാതിരുന്നത്?” വയറിന് അൾസർ ബാധിച്ചിരുന്ന രാമു,തന്റെ രോഗമെന്താണെനറിയാതെ അക്ഷമനായി ഡോക്ടറെ നോക്കിനിന്നു. അപ്പോൾ അതാ……. നിറകണ്ണുകളോടെ നിൽക്കുന്ന ദേവയാനി,രാമുവിന്റെ മുഖത്തേക്ക് ചൂണ്ടിക്കൊണ്ട് ഇങ്ങനെ പറഞ്ഞു:"ഡോക്ടർ സാറേ…. താങ്കൾക്കറിയാഞ്ഞിട്ടാണ്.നിത്യോം ഞാൻ ജോലിക്ക് പോയാണ് വീട്ടിൽ അടുപ്പു പുകയുന്നത്. ഇവൻ നിത്യോം ജോലിക്ക് പോകും പക്ഷേ! കാലണ വീട്ടിലെത്തില്ല.നഗരത്തിലെ ആ വലിയ ഹോട്ടലില്ലേ? അവിടെ നിന്നാണ് ഇവൻ ദിവസോം ഭക്ഷണം കഴിക്കണേ.” “ഒത്തിരി തവണ ഞാനിവനോട് പറഞ്ഞതായിരുന്നു ആ ഹോട്ടലിലെ ഭക്ഷണം കഴിക്കരുതെന്ന് പക്ഷേ! ഇവൻ കേട്ടില്ല.” അവർവിതുമ്പി.ഡോക്ടർ:”ഇനി എനിക്ക് ഒന്നും ചെയ്യാനാകില്ല.ദിസോംള്ള ഭക്ഷണശൈലി കാരണം രാമുവിന് കാൻസർ പിടിപെട്ടിരി ക്കുന്നു.” ഒരു നിമിഷം ഒന്നു പൊട്ടിക്കരഞ്ഞുകൊണ്ട് ദേവയാനി ഇറങ്ങി പ്പോയി.കുറ്റബോധത്തിന്റെ കൂമ്പാരമേറിക്കൊണ്ട് രാമു ആ ഹോട്ടൽ ഉടമയെ പഴിച്ചു. ഇതേ സമയം തൊട്ടപ്പുറത്തെ ബെഡ്ഡിലുണ്ടായിരുന്ന ഒരു സ്വാമി ഇങ്ങനെ മന്ത്രിച്ചു:”താൻ താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ താൻതാൻ അനുഭവിച്ചീടുകെന്നേ വരൂ……..”
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ