എൽ പി എസ്സ് മൂവേരിക്കര/അക്ഷരവൃക്ഷം/പരസ്പര ആശ്രയത്വം
പരസ്പര ആശ്രയത്വം
നമുക്ക് ചുറ്റും കാണുന്ന ജീവനുള്ളവയും, ജീവനില്ലാത്തതുമായ എല്ലാ വസ്തുക്കളും ഉൾപ്പെടുന്നതാണ് പരിസ്ഥിതി എന്ന് പറയുന്നത്. പരിസ്ഥിതിയിൽ പ്രകൃതിദത്തവും മനുഷ്യനിർമിതമായവയും ഉണ്ട്. ജീവനില്ലാത്തവ: വായു - ജലം - കസേര - തടി - കല്ല് - മേശ. ജീവനുള്ളവ: മനുഷ്യൻ - മൃഗങ്ങൾ - പക്ഷികൾ - ജന്തുക്കൾ. ഇവ എല്ലാം ചേരുന്നതാണ് പരിസ്ഥിതി. ഭൂമിയിൽ ജീവൻ നിലനിർത്താൻ ജലം, വായു, ആഹാരം എന്നിവ ആവശ്യമാണ്. എല്ലാവിധ സസ്യങ്ങളും ജന്തുക്കളും അടങ്ങുന്ന താണ് പരിസ്ഥിതി. മണ്ണിൽ നിന്ന് പുല്ല് മുളയ്ക്കുന്നു. പുൽച്ചാടി ഭക്ഷിക്കുന്നു. പുൽച്ചാടിയെ തവള ഭക്ഷിക്കുന്നു. തവളയെ പാമ്പ് ഭക്ഷിക്കുന്നു. പാമ്പിനെ കഴുകൻ ഭക്ഷിക്കുന്നു. കഴുകൻ ചത്ത് മണ്ണിൽ ചേരുന്നു. വിഘാടകരായ ബാക്ടീരിയകൾ അതിനെ വിഘടിപ്പിച്ച് മണ്ണിൽ ചേർക്കുന്നു. വീണ്ടും ആ മണ്ണിൽ പുല്ല് മുളയ്ക്കുന്നു. പരിസ്ഥിതിയിൽ പ്രധാനപ്പെട്ടതാണ് ആവസ വ്യവസ്ഥ. ഒരു ജീവി ജീവിക്കുന്ന ചുറ്റുപാടിനെയാണ് ആവസ്ഥ വ്യവസ്ഥ എന്ന് പറയുന്നത്. പരിസ്ഥിതി മലിനീകരണം, ജലമലിനീകരണം അന്തരീക്ഷമലിനീകരണം, ജലമലിനീകരണം, എന്നിവയിലൂടെ ഭൂമി മലിനമാകുന്നു. ആളുകൾ പ്ലാസ്റ്റിക്ക്, പാഴ് വസ്തുക്കൾ നദികളിലും ,കുളങ്ങളിലും ,തടാകങ്ങളിലും ,കായലുകളിലും വലിച്ചെറിയുന്നതു മൂലം ജലം മലിനമാകുന്നു. വലിയ ഫാക്ടറികളിൽ നിന്ന് പാഴ് വസ്തുക്കൾ വലിച്ചെറിയുമ്പോൾ മൽസ്യങ്ങൾക്ക് നാശം സംഭവിക്കുന്നു.ഇത് ഒരു പരസ്ഥിതി മലിനീകരണമാണ്. പെട്രോൾ ഉപയോഗിച്ച് ഓടുന്ന വണ്ടിയിലും ഫാക്ടറികളിലും നിന്ന് പുറന്തള്ളുന്ന പുകയിലും കാർബൺ ഡൈ ഓക്സൈഡ് അടങ്ങിയിരിക്കുന്നു. ഈ പുക അന്തരീക്ഷ മലിനീകരണവും അതുപോലെ അന്തരീക്ഷത്തിലെ മേൽക്കൂര എന്നറിയപ്പെടുന്ന ഓസോൺ പാളിയ്ക്ക് വിള്ളലുണ്ടാക്കുന്നു. അത് മൂലം സൂര്യനിൽ നിന്ന് വരുന്ന അൾട്രാവയലറ്റ് രശ്മികൾ ഭൂമിയിൽ പതിച്ച് ക്യാൻസർ പോലുള്ള മാരകരോഗങ്ങൾ ഉണ്ടാക്കുന്നു. മനുഷ്യൻ വൻ മരങ്ങളും ,പാറകളും, കുന്നുകളും നശിപ്പിക്കുന്നു. വൻമരങ്ങൾ നശിപ്പിക്കുന്നതോടെ മനുഷ്യനാവശ്യമായ പാർപ്പിടത്തിനാവശ്യമായ തടിയും നശിക്കുന്നു. കിളികൾക്ക് കൂടു നിർമിക്കാൻ കഴിയാത്ത അവയുടെ താമസസ്ഥലവും നാശവും സംഭവിക്കുന്നു. വൻ മരങ്ങൾ നശിപ്പിക്കുമ്പോൾ മണ്ണ് ഒലിപ്പ് തടയാൻ കഴിയാതെ മണ്ണിന്റെ ഫലപുഷ്ടമായ മേൽ മണ്ണ് ഒലിച്ച്പോകുന്നു അങ്ങനെ മണ്ണ് കൃഷി ചെയ്യാൻ അനുയോജ്യമല്ലാതായി തീരുന്നു. ഇത് മണ്ണിന്റെ ജൈവഘടനയെ നശിപ്പിക്കുന്നു. മനുഷ്യൻ ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് മണ്ണിൽ നശിക്കാതെ മണ്ണിനടിയിൽ ജലം ഇറങ്ങാതെ തടയുന്നു. കൃഷി നശിക്കാതിരിക്കാൻ മനഷ്യൻ ഉപയോഗിക്കുന്ന രാസവസ്തുക്കളും കീടനാശിനികളും മണ്ണിന്റെ രാസഘടനയെ സ്വാധീനിക്കുന്നു 'അങ്ങനെ കർഷകന് മണ്ണിൽ കൃഷി ചെയ്യാൻ സാധിക്കാതെ വരുന്നു. ഇത് പരിസരം നശിപ്പിക്കുകയും അതോടപ്പം കർഷകന് വരുമാനമാർഗവും നഷ്ടമാക്കുന്നു. പാറയും, കുന്നുകളും, വനവും നശിപ്പിക്കുന്നതോടെ പരിസ്ഥിതിയിൽ പല മാറ്റങ്ങളും സംഭവിക്കുന്നു. സൂനാമി ,വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, കൊടുങ്കാറ്റ് പോലുള്ള പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുന്നു. ഇതിനാൽ മരങ്ങൾ നട്ടുപിടിപ്പിച്ചും, പ്രകൃതിയെ ചൂഷണം ചെയ്യാതെയും ഇരുന്നാൽ ഒരു പരിധി വരെ പരിസ്ഥിതിയെ സംരക്ഷിക്കാൻ സാധിക്കും.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ