ജി.എം.എൽ.പി.സ്കൂൾ താനൂർ നോർത്ത്/അക്ഷരവൃക്ഷം/ദേശത്തിന്റെ നൊമ്പരം
ദേശത്തിന്റെ നൊമ്പരം
അന്ന് ഒരു അവധി ദിവസമായിരുന്നു. ഞങ്ങൾ എല്ലാവരും കളിച്ചു ചിരിച്ചു നടക്കേ പെട്ടെന്നാണ് ആ വാർത്ത അവിടെയാകെ പരന്നത്. എല്ലായിടത്തും ഭീതി പരത്തി കൊറോണ നമ്മുടെ നാട്ടിലും എത്തിയിരിക്കുന്നു. അപ്പോൾ എല്ലാവരും വീട്ടിലെ ടീവിക്കു മുന്നിലേക്കോടി. അച്ഛൻ വാർത്ത വച്ചു എല്ലാവരും അത് ശ്രദ്ധിച്ചു കേട്ടു. അപ്പോൾ വീട്ടിലേക്ക് ഒരു ഫോൺ കോൾ വന്നു , ചേച്ചി പ്രസവിച്ചു പെണ്കുഞ്ഞാണ്. കുഞ്ഞിന് ഹൃദയത്തിനും കിഡ്‌നിക്കും തകരാറുണ്ട്. അന്ന് വീട്ടിൽ ആരും ഉറങ്ങില്ല. കുറച്ചു ദിവസം കഴിഞ്ഞു ചേച്ചിയും കുഞ്ഞും വീട്ടിലെത്തി. എല്ലാവരും കുഞ്ഞിന്റെ അരികിലെത്തി കുഞ്ഞിനെ തലോലിച് കുഞ്ഞിന്റെ അടുത്ത് തന്നെ കൂടി. അങ്ങനെ ദിവസങ്ങൾ കടന്നുപോയി. പെട്ടെന്ന് കുഞ്ഞിനൊരു ശ്വാസ തടസ്സം, കുഞ്ഞിനെ ആശുപത്രിയിൽ കൊണ്ട്പോയി. അവിടുന്ന് പറഞ്ഞു സീരിയസ് ആണ് പെട്ടെന്ന് മെഡിക്കൽ കോളേജിൽ എത്തിക്കണം. ഞങ്ങൾ എല്ലാവരും പേടിച്ചു പോയി. പിന്നീട് കുഞ്ഞിന്റെ രക്ത സാമ്പിൾ പരിശോധനക് അയച്ചു റിസൾട്ട് വന്നു, കുഞ്ഞിന് കൊറോണയാണ്. കൂഞ്ഞുമായി ഇടപഴകിയവർ നിരീക്ഷണത്തിലിരിക്കണം. അങ്ങനെ നാലാമത്തെ ദിനം അവൾ ഞങ്ങളെയും വിട്ടുപോയി,, 'ദൈവത്തിനു ഇഷ്ടമുള്ളവരെ ദൈവം പെട്ടെന്ന് വിളിക്കുമല്ലോ,,
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പൂറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പൂറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പൂറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പൂറം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ