എ.എം.യു.പി.സ്കൂൾ ക്ലാരി നോർത്ത്/അക്ഷരവൃക്ഷം/പോങ്കിയുടെ സംശയങ്ങൾ
പോങ്കിയുടെ സംശയങ്ങൾ
ഒരു ദിവസം പിങ്കിയും അവളുടെ അച്ഛനും പത്രം വായിച്ചു കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് ഒരു വാർത്ത അവരുടെ ശ്രദ്ധയിൽപ്പെട്ടത്. "ചൈനയിലെ വുഹാനിൽ ഒരു വൈറസ് പിടിപെട്ടെന്ന്" .അത് ഒരു വ്യക്തിയിൽ നിന്ന് മറ്റൊരു വ്യക്തിയിലേക്ക് പടരുന്നുവെന്നും വായുവിലൂടെയും സമ്പർക്കത്തിലൂടെയുമാണ് ഈ വൈറസ് പിടിപെടുന്നതെന്നും .പിങ്കിയുടെ അനിയനായ പോങ്കി ഇതു കേട്ട് പേടിച്ചു .പോങ്കി ചോദിച്ചു 'ആ വൈറസ് ഇങ്ങോട്ടു വരുമോ? ആ വൈറസിൻ്റെ പേരെന്താ? പിങ്കി പറഞ്ഞു, അതിൻ്റെ പേര് കോ വിഡ് 19 എന്നാണ് .ഇതിന് കൊറോണ എന്നും പറയും .ഈ വൈറസിനെ "അകറ്റാൻ ഭയമല്ല വേണ്ടത് മറിച്ച് ജാഗ്രതയാണ് ". ഇനി മുതൽ നമ്മൾ കൂടുതൽ വ്യക്തി ശുചിത്വം പാലിക്കണം. കൈകൾ സോപ്പുപയോഗിച്ച് നന്നായി കഴുകണം. ഇതിനെ തടയാനുള്ള മാർഗം സ്വീകരിക്കണം എന്ന് പിങ്കി പറഞ്ഞു കൊടുത്തു.പോങ്കി പിങ്കി പറഞ്ഞത് അനുസരിച്ചു.അമ്മ അടുക്കളയിലിരുന്ന് ഇതെല്ലാം കേൾക്കുകയായിരുന്നു. അപ്പോൾ അമ്മ പറഞ്ഞു നിങ്ങൾ രണ്ടു പേരും എടുത്ത തീരുമാനങ്ങൾ നല്ലതാണ്. . നല്ല കുട്ടികൾ.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ