സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/കാണാക്കാഴ്ചകൾ

Schoolwiki സംരംഭത്തിൽ നിന്ന്
21:46, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stmaryslpslalampala (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കാണാക്കാഴ്ചകൾ | color= 4 }} <center> <poem> പു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാണാക്കാഴ്ചകൾ

പുഞ്ചവയലിൻ പുൽപ്പാടത്തേക്ക്
പുഞ്ചിരിപ്പൂക്കൾ യാത്രയായ്
അഞ്ചിക്കൊഞ്ചി പാട്ടുകൾ പാടി
പുഞ്ചിരിപ്പൂക്കൾ യാത്രയായ്
കണ്ണെത്താ പുൽപ്പാടങ്ങൾ
കണ്ടുഞങ്ങൾയാത്രയായി
കണ്ണെത്താ കായലോളങ്ങൾ
നോക്കി ഞങ്ങൾ യാത്രയായി
അലകൾ തെല്ലും കായലോളങ്ങൾ
കാറ്റിന്റെ കഥ പാടിത്തന്നു
ചിരികൾ തുളുമ്പുന്ന കളിവള്ളങ്ങൾ
കടലിന്റെ കഥ ചൊല്ലിത്തന്നു
ചെറു മടിയോടെ കണ്ണു തുറക്കുന്ന
ആമ്പൽപ്പൂക്കളേം കണ്ടു ഞങ്ങൾ
കുഞ്ഞാമ്പൽപ്പൂക്കളേം കണ്ടു ഞങ്ങൾ
കാണാക്കാഴ്ചകളോരോന്നു കണ്ടു ഞങ്ങൾ
കതിർ വരമ്പിൻ നാട്ടിലെത്തി
  

ഗോകുൽ സുരേഷ്
4 C സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത