എസ്.എസ് .വി.ജി എച്ച്.എസ്.എസ്. ചിറയിൻകീഴ്/അക്ഷരവൃക്ഷം/അരങ്ങിൽ വിരിഞ്ഞ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
11:38, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42014 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അരങ്ങിൽ വിരിഞ്ഞ വൈറസ് | color=4...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അരങ്ങിൽ വിരിഞ്ഞ വൈറസ്

നാം ഒന്നായ് നമ്മൾ ഒന്നായ്
നമ്മി‍‍ൽ ജീവനൊന്നായ്
രോഗിണീ നീയെകീല്ലെന്നിൽ
കോവിഡിൻ മൃത്യുവാം അസ്ത്രരാഗം.........
നിൻ ഗന്ധമെൻ ജീവനാദമെഴുതി
തിരുത്തിയതാണോ.............
നീ തൻ വിധിയെഴുതിയതോ
നിൻ രോക്ഷമെന്നിൽ തളിച്ചതോ.........

എനിക്കാകില്ല........എനിക്കാവില്ല........
നിന്നിലേക്ക് മടങ്ങീടാൻ............
അകന്നീടുവിൻ .........
നാഭിതൻ ജീവനേകുവിൻ
വൈദ്യനായ് വന്നവൻ രോഗിയായ് .....
മൊഴിയേകി............
വെള്ളില വള്ളി പടർന്നതു പോൽ നീ
മനുഷ്യദേഹത്തിൽ പന്താടുകയോ........
ശമി തൻ ഗന്ധമറിഞ്ഞതും മാഞ്ഞതും
ക്ഷണ പ്രഭപോലെ........
ലോകമാകെ നിൻ പാദങ്ങളേകിയില്ലെ...........

എനിക്കാകില്ല........എനിക്കാവില്ല........
നിന്നിലേക്ക് മടങ്ങീടാൻ............
അകന്നീടുവിൻ .........
നാഭിതൻ ജീവനേകുവിൻ..........

 
ദീപ ഡി
10 A എസ് എസ് വി ജി എച്ച് എസ് എസ് ചിറയിൻകീഴ്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത