സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/അക്ഷരവൃക്ഷം/ മറികടക്കാം മഹാമാരിയെ
മറികടക്കാം
മഹാമാരിയെ
മറികടക്കാം മഹാമാരിയെ .... സാർസ് വൈറസുമായി ബന്ധമുള്ള ഒരു വൈറസ് മൂലം ഉണ്ടാകുന്ന കൊറോണപകർച്ചവ്യാധി ഈ ലോകത്തെ സ്വന്തം കൈപ്പിടിയിൽ ഒതുക്കിയിരിക്കുകയാണ്. അങ്ങെങ്ങോ ചൈനയിലെ വുഹാനിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട് ഇന്ന് ലോകത്താകമാനം തീതുപ്പി ആ വ്യാളി നാശം വിതച്ചു കൊണ്ടിരിക്കുകയാണ്. ശുചിത്വബോധത്താലും അതീവ ജാഗ്രതയാലും കൊറോണക്കെതിരെയുള്ള സമരം ലോകത്താകമാനം തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. ശുചിത്വബോധത്തിനും ജാഗ്രതയ്ക്കും അപ്പുറം മറ്റു പലരേയും നാം ഈ സന്ദർഭത്തിൽ ഓർക്കേണ്ടിയിരിക്കുന്നു ..... സ്വന്തം ജീവസുരക്ഷ പോലും മറന്ന് കോവിസ് പ്രതിരോധത്തിലും ചികിത്സയിലും പരിചരണത്തിലും ശ്രദ്ധയൂന്നുന്ന ആരോഗ്യ പ്രവർത്തകർക്ക് നാം തിരിച്ചു നൽകേണ്ടത് പൂർണ്ണ സുരക്ഷിതത്ത്വമാണ്. പക്ഷെ ആ ആവശ്യ സുരക്ഷ ഉറപ്പാക്കാൻ മതിയായ സാഹചര്യങ്ങൾ ഇല്ലാത്തത് കൊണ്ടാവാം, അവരിൽ ചിലരിലെങ്കിലും കോവിഡ് സ്ഥിതീകരിക്കുന്നതും. കോവിഡിനെതിരേയുള്ള പോരാട്ടത്തിൽ മുന്നണി പോരാളികളായ് ഡോക്ടർമാരും നഴ്സുമാരും മറ്റ് ആരോഗ്യ പ്രവർത്തകരും സർവ്വസജ്ജരായി നിലയുറപ്പിച്ചത് കൊണ്ടാണ് ജനങ്ങൾക്ക് വീട്ടിൽ സമാധാനത്തോടെയും സുരക്ഷയോടെയും ഇരിക്കാനാവുന്നത്. നാം വീടുകളിരിക്കുമ്പോൾ പുറത്ത് ജനതയുടെ സൗഖ്യത്തിനു വേണ്ടി അവിരാമം പ്രയത്നിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് നമ്മുടെ കർത്തവ്യമാണ്.സർക്കാരും സമൂഹവും ഈ ചുമതല മറന്നുകൂട. ഈ സുരക്ഷയും ജാഗ്രതയും ആദരവും സമൂഹം കൂടി അവർക്ക് നൽകേണ്ടതുമാണ്.നമുക്ക് മറക്കാതിരിക്കാം,അയുസ്സു പണയം വച്ച് അവർ ആരോഗ്യ സേവനം ചെയ്യുന്നത് കൊണ്ട് കൂടിയാണ് നമ്മൾ ആയുരാരോഗ്യസൗഖ്യത്തോടെ ജീവിക്കുന്നത്. അതുകൊണ്ട് തന്നെ അവരുടെ ആരോഗ്യരക്ഷ എന്തു വില കൊടുത്തും നാം കാത്തു സൂക്ഷിച്ചേ തീരു ... കോവിഡ് - 19 വ്യാപനത്തിനൊപ്പം ദൂരദേശങ്ങളിൽ കഴിയുന്ന നമ്മുടെ നാട്ടുകാർ അനുഭവിക്കുന്ന കഷ്ടതകളിൽ ഉള്ളുരുക്കുകയാണ് നമ്മുടെ ദേശം. സ്വന്തം നാടിനും വീടിനും വേണ്ടി ചോര നീരാക്കി പണിയെടുക്കുന്ന പ്രവാസികളുടെ ആശങ്കകൾ പലവിധമാണ്. ഒപ്പമുണ്ട് എന്ന് പലരും പറയുന്നുണ്ട് എങ്കിലും ക്രിയാത്മക നടപടികൾ വേണ്ട രീതിയിലും വേഗത്തിലും പ്രാമുഖ്യത്തിൽ വരണം എന്നാണ് പ്രവാസികൾ ആഗ്രഹിക്കുന്നത്. പ്രവാസികൾ ചരിത്രത്തിലെ ഏറ്റവും കടുത്ത പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തിൽ നമ്മുടെ രാഷ്ട്രവും നാടും കരക്കൽ കരങ്ങളുമായ് അവർക്കൊപ്പം നിൽക്കണം. കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് സമർപ്പിത സേവനം നടത്തുന്ന പ്രവാസി ഡോക്ടർമാരുടെയും നഴ്സുമാരുടെയും മറ്റ് ആരോഗ്യ പ്രവർത്തകരുടെയും കാര്യത്തിൽ വേണ്ടത്ര ശ്രദ്ധയുണ്ടു കയും വേണം. രോഗകാലത്തിന്റെ പീഡകളിൽ മുങ്ങിത്താഴുന്ന പ്രവാസികൾക്കായ് സമഗ്രമായ പദ്ധതികളും ഊർജ്ജിതമായ ഇടപെലുമാണ് നാം ഒരുക്കേണ്ടത് ... കോവിഡ് ബാധയുണ്ടാക്കിയ ഭീതിയിലും ആശങ്കയിലും വലയുന്ന ജനങ്ങൾക്ക് മറ്റൊരു വെല്ലുവിളിയായ് മാറുകയാണ് വ്യാജവാർത്തകൾ.കോവിഡിന്റെ പശ്ചാത്തലത്തിൽ വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയും നിർമ്മിക്കുകയും ചെയ്യുന്നത് തെറ്റാണെന്നറിയാമെങ്കിലും പലരും ഇത് ശ്രദ്ധിക്കാറില്ല. സത്യസന്ധവും വിശ്വാസ്യവുമായ മാർഗ്ഗ നിർദേശങ്ങൾ മുന്നിലുള്ളപ്പോൾ ചിലരെങ്കിലും സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തുന്നു എന്നത് സാക്ഷര കേരളത്തിന് അപമാനം തന്നെയാണ്. നമ്മുടെ ജാഗ്രതയിൽ വിള്ളലേറ്റു കൂടെന്ന് നാം മന്ത്രിക്കുമ്പോഴും കോവിസ് - 19 ബാധ ചൈനയിൽ തുടങ്ങിയത് മക്തൽ സമൂഹ മാധ്യമങ്ങളിൽ വരുന്ന നേരില്ലാ പ്രചാരണങ്ങൾ ഇപ്പോൾ മൂർദ്ധന്യത്തിലെത്തി നിൽക്കുന്നു. ഈ രോഗ കാലത്തെ വിഷലിപ്തമാക്കുന്ന വ്യാജവാർത്തകൾ തടയേണ്ടത് പൊതു സമൂഹത്തിന്റെ ഉത്തരവാദിത്തമാണ് ... ഈ രോഗകാലം നമ്മെ ഓർമ്മിപ്പിച്ചത് നമ്മുടെ പരാശ്രയത്ത്വം കൂടിയാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന ചരക്ക് വണ്ടികളുടെ എണ്ണം കുറയുന്നത് നമ്മുടെ അടുക്കളകളുടെ ആധി കൂട്ടുന്ന സാഹചര്യം അങ്ങേയറ്റം നിർഭാഗ്യകരമാണ്. അത് കൊണ്ടു തന്നെ "കാർഷിക സ്വയം പര്യാപ്തത" എന്ന വാക്കിന്റെ തെളിച്ചം കേരളം ഏറ്റെടുക്കാൻ ഇനിയും വൈകിക്കൂടാ ... ഇതിലൂടെ സ്വാശ്രയത്താവും സ്വയം പര്യാപ്തതയും കേവിഡ് നമ്മെ പഠിപ്പിച്ചിരിക്കുന്നു. അങ്ങേയറ്റം പ്രതികൂലമായ സാഹചര്യം ഉണ്ടായാൽ ഒരു പക്ഷെ, കേരളത്തിനും രാജ്യത്തിനു തന്നെയും ഒരു ക്ഷാമകാലത്തെ നേരിടേണ്ടിവന്നേക്കും. അങ്ങനെയൊരു ദു:സ്ഥിതി ഉണ്ടായാൽ പരിഹരിക്കാനുള്ള വഴി സ്വയം പര്യാപ്തത തന്നെയാണ്. എത്രയും വേഗം കേരളം കാർഷിക സ്വയംപര്യാപ്തത നേടിയേ തീരു.ഈ കോവിഡ് കാലത്തിന്റെ ബാക്കി പത്രത്തിൽ അതിന്റെ ഫലശ്രുതിയും ഉണ്ടാവണം ... ഇതുപോലെ കാർഷിക മേഖലയും വില്പന ശൃംഖലയും വലയുമ്പോഴും പ്രശനങ്ങൾക്ക് വിരാമമില്ല. അതിർത്തി കടന്ന് ആശങ്കകൾ വരികയാണ്. ഇത് കേരളത്തെ കൂടുതൽ അസ്വസ്ഥമാക്കുന്നു. അതിർത്തിക്ക് ഇരുപുറവുമുള്ള സർക്കാർ സംവിധാനങ്ങൾ ഒന്നിച്ച് പ്രവർത്തിച്ചാലെ ഇവയ്ക്ക് തടയിണ ഇടാൻ സാധിക്കുള്ളൂ... കോവിഡ് എന്ന അതീവഭീഷണമായ രോഗത്തെ ചെറുത്തു തോൽപ്പിക്കേണ്ടത് ജാഗ്രത എന്ന മൂർച്ചയുള്ള ആയുധം കൊണ്ടെന്ന് നാം ഇതിനോടകം പഠിച്ചിരിക്കുന്നു. അതുകൊണ്ട് തന്നെ ലോക് ഡൗണിൽ അനുവദിച്ച ഇളവുകൾ ദുരുപയോഗം ചെയ്യപ്പെടും എന്ന ആശങ്ക വളരെ പ്രസക്തമാണ്. കേരളത്തിന്റേതായ ഉയർന്ന പതര ബോധവും ഉത്തരവാദിത്ത ബോധവും തെളിയിക്കാനുള്ള അവസരമാണിത് ഇപ്പോഴുണ്ടായ ഇളവുകൾ ഒരു സ്വാതന്ത്ര്യ പ്രഖ്യാപനമല്ല എന്ന് മനസ്സിലാക്കുക തന്നെയാണ് ആദ്യം വേണ്ടത്. മികച്ച അച്ചടക്കമുള്ള പൗരന്മാരാവാൻ നാം സ്വയം ശീലിക്കേണ്ട സമയമാണിത്. ഇപ്പോഴത്തെ ഇളവുകൾ തുറന്നുതരുന്ന വഴികളിലൂടെ നാം നടന്നു തുടങ്ങേണ്ടത് അതിജാഗ്രതയുടെ കൈ പിടിച്ചു തന്നെ. ചരിത്രത്തിലെ ഏറ്റവും സങ്കീർണമായ രോഗ പ്രതിസന്ധിയെ നേരിടാൻ ഇത് അതിവാര്യമാണ്. അതിജീവനമെന്നത് കേരളത്തിന്റെ മറുപേരാണെന്ന് ഒരിക്കൽ കൂടി തെളിയിക്കാനുള്ള ഈ അവസരം നാം അർത്ഥപൂർണമാക്കേണ്ടതുണ്ട്. പ്രത്യാശയുടെയും അതിജീവനത്തിന്റെ യും കരുത്താർന്ന് നമുക്ക് മുന്നോട്ട് പോയേ തീരൂ; ജാഗ്രത എന്ന ആയുധം കൊണ്ട് കോവിഡിനെ ഒരുമയോടെ തോൽപ്പിക്കാൻ .....
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വടകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വടകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ