കെ.ആർ‍‍‍.കെ.പി.എം.ബി.എച്ച്.എസ്സ്. കടമ്പനാട്/അക്ഷരവൃക്ഷം/സൂക്ഷിച്ചാൽ ദുഖിക്കേണ്ട

Schoolwiki സംരംഭത്തിൽ നിന്ന്
13:21, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 39060 (സംവാദം | സംഭാവനകൾ) (കവിത-സൂക്ഷിച്ചാൽ ദുഖിക്കേണ്ട)
സൂക്ഷിച്ചാൽ ദുഖിക്കേണ്ട

പരക്കെപ്പകരുന്നവൈറസ്ചുറ്റും
പകരാതിരിക്കാൻ നമുക്കെന്ത്ചെയ്യാം
കരംശുദ്ധമാക്കാം ശുചിത്വംവരിക്കാമി-
രിക്കാം നമുക്കിന്നു വീട്ടിൽ സുഹൃത്തേ
പുറത്തേക്ക്പോകേണ്ട ലാപ്‍ടോപ്പ് തുറന്നാൽ
പുറംജോലിയെല്ലാം യഥേഷ്ടം നടത്താം
പുറംലോകമെല്ലാം അതിൽ കണ്ടിരിയ്ക്കാം
മറക്കൊല്ല കൈവൃത്തിയാക്കീടുവാനും
ഇടയ്ക്കെങ്കിലുംവൃത്തിയാക്കൂകരംതാൻ
തൊടേണ്ട മൂഖം മൂക്കുമക്കണ്ണ് രണ്ടും
മടിയ്ക്കാതെയിമ്മട്ട് സൂക്ഷിയ്ക്കണം
തെല്ലിടയ്ക്കാകിലും നീ പുറത്തേക്ക്പോയാൽ….

രോഹിത് ആർ
8 ബി കെആർകെപിഎംബിഎച്ച്എസ്
ശാസ്താംകോട്ട ഉപജില്ല
കൊട്ടാരക്കര
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത