പരക്കെപ്പകരുന്നവൈറസ്ചുറ്റും
പകരാതിരിക്കാൻ നമുക്കെന്ത്ചെയ്യാം
കരംശുദ്ധമാക്കാം ശുചിത്വംവരിക്കാമി-
രിക്കാം നമുക്കിന്നു വീട്ടിൽ സുഹൃത്തേ
പുറത്തേക്ക്പോകേണ്ട ലാപ്‍ടോപ്പ് തുറന്നാൽ
പുറംജോലിയെല്ലാം യഥേഷ്ടം നടത്താം
പുറംലോകമെല്ലാം അതിൽ കണ്ടിരിയ്ക്കാം
മറക്കൊല്ല കൈവൃത്തിയാക്കീടുവാനും
ഇടയ്ക്കെങ്കിലുംവൃത്തിയാക്കൂകരംതാൻ
തൊടേണ്ട മൂഖം മൂക്കുമക്കണ്ണ് രണ്ടും
മടിയ്ക്കാതെയിമ്മട്ട് സൂക്ഷിയ്ക്കണം
തെല്ലിടയ്ക്കാകിലും നീ പുറത്തേക്ക്പോയാൽ….