വി.കെ.വി.എം. എൻ.എസ്സ്.എസ്സ്.എച്ച്.എസ്സ്.മാഞ്ഞുർ/അക്ഷരവൃക്ഷം/-"ഞാൻ കൊറോണ "
"ഞാൻ കൊറോണ "
ഞാൻ കൊറോണ വൈറസ്. കുറച്ചു നാൾ മുമ്പ് ചൈനയിലെ ഒരു പട്ടണത്തിൽ ആയിരുന്നു എന്റെ ജനനം. അവിടെ നിന്നും ഞാൻ ലോകം മുഴുവനും സഞ്ചരിച്ചു. ഞാൻ ഈ ലോകം മുഴുവൻ സഞ്ചരിച്ച ലക്ഷ്യം എന്തിനെന്നു എല്ലാവർക്കും മനസ്സിലായി കാണും. എന്റെ ലക്ഷ്യങ്ങളിൽ ഒന്നാണ് പരിസര ശുചിത്വം. മനുഷ്യർക്ക് ഒന്നിനും സമയമില്ല. തെരുവുകളിൽ വണ്ടികളുടെ തിക്കും തിരക്കും, ആഘോഷവേളകളിലെ ആൾക്കൂട്ടങ്ങളും നമ്മുടെ പരിസരങ്ങളെ മലിനമാക്കുന്നു. ഇതിൽ നിന്ന് മോചിപ്പിക്കുവാനും കുടുംബത്തെ സ്നേഹിക്കു വാനും ഒന്നിനും സമയമില്ല എന്ന് പറയുന്ന മനുഷ്യരെ ഒരു പാഠം പഠിപ്പിക്കാൻ വേണ്ടിയാണ് ഞാൻ എന്റെ യാത്ര തുടങ്ങിയത്. ഇപ്പോൾ മനുഷ്യർക്ക് വീട്ടിൽ ഇരിക്കുവാനും പരിസരശു ചീ കരണത്തിനും കുട്ടികളെയും പ്രായമായവരെയും പരിചരിച്ചു ജീവിക്കുവാൻ സാധിക്കും എന്ന് മനസ്സിലായില്ലേ? റോഡപകടങ്ങൾ കുറഞ്ഞു, അനാവശ്യമായി ആശുപത്രിയിൽ പോകുന്ന രോഗികളുടെ തിരക്ക് കുറഞ്ഞു, നാടും വീടും പരിസരങ്ങളും വൃത്തിയായി, ജനക്കൂട്ടങ്ങൾ ഒഴിവായി, ഇതിനെല്ലാം കാരണക്കാരൻ ഞാൻ ആണ്. മാനവരാശിയെ ഒരു പാഠം പഠിപ്പിച്ചശേഷം ഞാൻ തിരിച്ചു പോകും. ഇനിയുള്ള കാലം നിങ്ങൾ പരിസ്ഥിതി, ശുചിത്വം, അതുപോലെ തന്നെ രോഗപ്രതിരോധം എന്നിവയുടെ സംരക്ഷണത്തിനുള്ള പ്രവർത്തനം തുടരും എന്ന് പ്രതീക്ഷിക്കുന്നു. ഇപ്പോൾ നിങ്ങൾക്ക് എന്നെ മനസ്സിലായി കാണുമല്ലോ. ഇനി നിങ്ങൾ പറയുക ഞാൻ നല്ലതോ, ചീത്തയോ വിലയിരുത്തുക?
കൾ]][[Category:കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥ കൾ]][[Category:കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥ കൾ]]
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോട്ടയം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ