പിറവിയെടുത്തുലകിലൊരു ഹീനനാം ശത്രു, തുടച്ചുനീക്കിടുവാൻ ലോകരെ... കരുതണം നമ്മളേറെ, അകന്നിരിക്കാം തമ്മിൽ. ആയീടല്ലേ നമ്മൾ അവൻ തൻ അടിമ. ആക്കീടല്ലേ ലോകരെയവൻതൻ അടിമയും. അറിവുള്ളോർ ചൊന്നീടുന്നു, ശുചിത്വമല്ലോ നല്ലൊരായുധം. പിടഞ്ഞു വീണിടുമവനീ ആയുധത്തിൻ മുനയാൽ. ഇരുന്നീടുക നമ്മൾ തൻ ഭവനത്തിൽ, അതല്ലോ നമ്മൾതൻ സ്വർഗ്ഗവും. തെളിഞ്ഞീടട്ടേ ബന്ധങ്ങൾ, മറന്നീടട്ടെ കലഹങ്ങൾ. ഏറെനാളായി, വില്ലനവനീ ഭൂമിയിൽ സംഹരിച്ചു നടന്നീടവേ, നമ്മൾ തൻ കർമ്മഫലമീ ശത്രുവേ, പ്രകൃതി മാതാവ് അയച്ചതോ? ചെയ്തല്ലോ നമ്മളേറെയും ദ്രോഹമീ മാതാവിനോട്.