സെന്റ് സ്ററീഫൻ എൽ.പി.എസ് കള്ളമല/അക്ഷരവൃക്ഷം/ജാഗ്രത തൻ സ്വരം

Schoolwiki സംരംഭത്തിൽ നിന്ന്
15:12, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21861 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ജാഗ്രത തൻ സ്വരം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജാഗ്രത തൻ സ്വരം


പറവകളെല്ലാമേ സ്വാതന്ത്ര
മാർജിച്ചു മാനുഷ്യജന്മമോ
തുറങ്കലിലായപോൽ

നാമിതാ സാക്ഷികളാകുന്നി
വ്യാധിതൻ താണ്ഡവനൃത്ത
ത്തിനഭിമുഖമായി.
വിശ്വമങ്ങാകെ ശൂന്യമായ്
മുന്നിലായി യാചിക്കുകയാണിറ്റു
സ്വൈരത്തിനായ്

ശങ്കിച്ചിടേണ്ടന്നേ
ചെറുത്തിടാം ഈയൊരി
രാക്ഷസത്തിരയെ പിടിച്ചുകെട്ടാം

പിന്തുണച്ചീടാം നിയമപാലകരേയും
ആതുര ആരോഗ്യ സേവകരേയും
സഹകരിച്ചീടാം അവർക്കൊപ്പ
മൊന്നങ്ങു സഹകരിച്ചീടാം
നാം തൻ ജീവനായ്

വിനോദാഗ്രഹമെല്ലാം
അണച്ചിടാം നാളേയ്ക്കും
നാളെതൻ തലമുറയ്ക്കുമായ്

പള്ളിയുമില്ല പള്ളിക്കൂടവുമില്ല
കൂട്ടുകാരില്ല കുടുംബമില്ല
ഒറ്റപ്പെട്ടുള്ള ജീവിതം മുന്നിൽ

ആരോഗ്യരക്ഷക്കായ്
തുടങ്ങുക നാമൊരു
ജൈവകൃഷിത്തോട്ടം
തൻ തണലിലായ്

തുടങ്ങി ഞാൻ വീട്ടിലായ്
അമ്മയുമൊത്തൊരു
ജൈവകൃഷിത്തോട്ടം ലാഘവമായി

പയറും പാവലും ചീരയും
നട്ടു ഞാൻ നിത്യവും
 വെള്ളം നനച്ചിടും
ശിക്രം ആ വിത്തൊന്നു മുളച്ചീടുവാൻ

ജാഗ്രതരാവണം നാമോരോരുത്തരും
ഈ മഹാമാരിയെ
പിടിച്ചുകെട്ടാൻ

ദിവസവും വൃത്തിയും
ശുചിത്വവും പാലിച്ച്
മുന്നോട്ട് പോവുക
തൻ ജീവനായ്

കാലവും കരുതലും ഒരുപോലെ
വേണമീ മഹാമാരിയെ
ചെറുത്തു നിൽക്കാൻ

 

ഷെഹനാസ് കെ
4 B സെൻ്റ്. സ്റ്റീഫൻസ് എൽ.പി.സ്കൂൾ കള്ളമല
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത