സി. എം. ജി. എച്ച്. എസ്. പൂജപ്പുര/അക്ഷരവൃക്ഷം/പ്രകൃതിയുടെ അതിർവരമ്പുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:02, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43088 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതിയുടെ അതിർവരമ്പുകൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതിയുടെ അതിർവരമ്പുകൾ

പ്രകൃതി അമ്മയുടെ നാടാണ്. എന്നാൽ നാം ജീവിക്കുന്ന ഏക ലോകത്തിലെ ഒരു പോലെയുള്ള കാര്യങ്ങളെയും വ്യത്യസ്തമുള്ള കാര്യങ്ങളെയും തെളിച്ചു കാണിക്കുന്ന പഴയതും പുതിയതുമായ കഥകളാണ്. കാഴ്ചകൾക്കപ്പുറം കേൾവികൊണ്ടു മാത്രം സന്തോഷിക്കുന്ന ദൃശ്യ. എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയാണ്. പരിചയമില്ലാത്ത വാക്കുകളെയും ആശയങ്ങളെയും വ്യത്യസ്തമായ ശബ്ദങ്ങളും ചലനങ്ങളും മാത്രമുള്ള ഒരു ലോകത്താണ് ദൃശ്യ എന്നൊരു പെൺകുട്ടി. പക്ഷികളുടെ ശബ്ദം, ഇലകൾ, മൃഗങ്ങൾ, പ്രകൃതിയിൽ ജീവിക്കുന്ന ഏക ജീവജാലങ്ങളുടെ ശബ്ദം കൈകോർത്തു പിടിക്കുന്ന ഈ പ്രകൃതിയിൽ നാം ജീവിക്കുന്നു. എത്ര മനോഹരമായ പ്രകൃതിയിലാണ് ജീവിക്കുന്നത്. ഒരു പക്ഷേ ശബ്ദങ്ങൾ കൊണ്ടു മാത്രം ആസ്വദിക്കുന്ന ദൃശ്യ. കാഴ്ചയില്ലാത്തതുകൊണ്ടു തന്നെ അമ്മ ദൃശ്യയെ സ്കൂളിൽ കൊണ്ടു പോകുകയും തിരിച്ചു കൊണ്ടു വരുകയും ചെയ്യുന്നത്. ക്ലാസിൽ പ്രകൃതിയുടെ പാഠം പഠിപ്പിക്കുകയായിരുന്നു. എന്നാൽ പുസ്തകങ്ങൾ വായിച്ചു മനസ്സിലാക്കാനുള്ള കഴിവില്ല. അതുകൊണ്ടു തന്നെ കേൾവികളുടെ ലോകത്തിലാണ് ജീവിക്കുന്നത്. ടീച്ചറിനോട് ഒരു പ്രാവശ്യം കൂടി പറഞ്ഞു തരാൻ പറഞ്ഞപ്പോൾ ക്ലാസ്സിലെ എല്ലാ കുട്ടികളും കളിയാക്കി ചിരിച്ചു. ദൃശ്യ വളരെ വേദനയോടെ ക്ലാസ്സിൽ നിന്നും ഇറങ്ങിപോയി. ഒരു പക്ഷേ ദൃശ്യയ്ക്ക് ഒരുപാട് കാര്യങ്ങൾ അറിയാമായിരുന്നു. സ്കൂൾ വിടുന്ന സമയത്ത് വിളിച്ചു കൊണ്ടു പോകുന്ന വഴിയിൽ ദൃശ്യയുടെ മുഖത്ത് സന്തോഷമില്ലായിരുന്നു. അമ്മ ചോദിച്ചു എന്താണ് മോളെ മുഖം വല്ലാതെ ഇരിക്കുന്നത്. ദൃശ്യ ക്ലാസ്സിൽ നടന്ന കാര്യങ്ങൾ അമ്മയോട് വിശദമായി പറഞ്ഞു കൊടുത്തു. എന്നാൽ അമ്മ പറഞ്ഞു മോളെ നീ വിഷമിക്കണ്ട. ഇത് പറഞ്ഞ് വീടിന്റെ മുമ്പിൽ എത്തിയതും പെട്ടെന്ന് ആ ശബ്ദം കേട്ട് ഞെട്ടിപ്പോയി. അത് ജെ സി ബിയുടെ ശബ്ദമായിരുന്നു. എന്താണ് അവിടെ നടക്കുന്നത് അത് അവിടെ പറമ്പ് നിരപ്പാക്കുന്ന ശബ്ദമാണ്. അത് വേറെ ആളുകളുടെ വസ്തുവാണ് അതുകൊണ്ടു തന്നെ അവർ വെട്ടി നിരപ്പാക്കി ഫ്ലാറ്റ് കെട്ടാൻ പോകുകയാണ് മോളെ. അമ്മേ അത് ഇനി വരുന്ന തലമുറയ്ക്ക് കൂടി ആവശ്യമായി വരുന്നതല്ലേ. മോളെ അത് നമ്മൾ മാത്രം ചിന്തിച്ചാൽ മതിയോ എന്നാൽ ആളുകൾ കൂടി ചിന്തിക്കണ്ടേ. എന്നാൽ ഒരാൾ ചിന്തിച്ചാൽ പകുതിയോളം ആളുകൾ ഒത്തു നിൽക്കും. അതുകൊണ്ടു തന്നെ ഈ ഫ്ലാറ്റ് കെട്ടുന്നതിന് ദൃശ്യ സമ്മതിക്കുകയില്ല. ഇനി വരുന്ന തലമുറയ്ക്ക് പ്രകൃതിയെ ആസ്വദിക്കുണമെങ്കിൽ പുഴകൾ, വയലുകൾ, മരങ്ങൾ എന്നിവയൊക്കെ വേണം. പിറ്റേന്ന് ദൃശ്യ സ്കൂളിൽ പോകുകയും കുട്ടികളോട് പ്രകൃതിയെപ്പറ്റിയുള്ള ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യുന്നു. അവർക്ക് ഉത്തരം പറയാൻ കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ അവർക്ക് പ്രകൃതിയെക്കുറിച്ചും പറഞ്ഞു കൊടുത്തു. അവർക്ക് ഇഷ്ടപ്പെടുകയും ചെയ്തു. ഈ കാര്യം കുട്ടികൾ ടീച്ചറിനോട് പറഞ്ഞു കൊടുത്തു. അന്ന് വൈകുന്നേരം സ്കൂൾ കഴിഞ്ഞ് ദൃശ്യയെ വീട്ടിൽ വിളിച്ചു കൊണ്ടു പോകുന്ന വഴിക്ക് ദൃശ്യ അമ്മയോട് ചോദിച്ചു അമ്മേ ഇപ്പോൾ ഇവിടെ വയലുകൾ ഉണ്ടോ. അമ്മ അവളുടെ സമാധാനത്തിന് വയലുകളുണ്ട് എന്നു പറഞ്ഞു. എന്നാൽ ദൃശ്യ ശബ്ദങ്ങൾ കൊണ്ടു മനസ്സിലാക്കി ഇവിടെ വയലുകൾ നശിപ്പിക്കുന്ന കാര്യം. ദൃശ്യ ആളുകൾക്ക് പറഞ്ഞു കൊടുക്കുകയും ഇനി ‍വരുന്ന തലമുറയ്ക്ക് ഇതിനെല്ലാം കണ്ടു മനസ്സിലാക്കേണ്ട കാര്യങ്ങളെല്ലാം നിങ്ങൾ എന്തിനാണ് വെട്ടി നശിപ്പിക്കുന്നത് എന്ന് ദൃശ്യ അവരോട് സമാധാനത്തിൽ പറഞ്ഞു. ഒരു നിമിഷം അവർ കുട്ടിയെപ്പറ്റി ചിന്തിച്ചു. കാഴ്ചയില്ലാഞ്ഞിട്ടും കേൾവി കൊണ്ടു മനസ്സിലാക്കുന്ന ദൃശ്യയെപ്പറ്റി ഒന്നു കൂടി ചിന്തിച്ചു. ഒരു പക്ഷേ ഇതെല്ലാം വെട്ടി നശിപ്പിച്ചാൽ ഇനി വരുന്ന തലമുറയ്ക്ക് പ്രയോജനമാവില്ല. കാഴ്ചയില്ലാതെ ശബ്ദങ്ങൾ കൊണ്ടു മാത്രം പിന്നെ ഓരോ ചലനങ്ങൾ എന്നിവ കണ്ട് ആസ്വദിക്കാൻ അവൾക്ക് കാഴ്ചയില്ലാതെ പോയി. എന്നാൽ ശബ്ദങ്ങൾ കൊണ്ടു മാത്രം പ്രകൃതിയെ ആസ്വദിച്ചിരുന്ന ദൃശ്യ അത്രയ്ക്കും പരിസ്ഥിതിയെ സ്നേഹിച്ചിരുന്നു.

അഞ്ചു എസ്
(8 A) സി എം ജി എച്ച് എസ് എസ്, പൂജപ്പുര
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ