സെന്റ് ജോസഫ് .എച്ച് .എസ്.അടക്കാത്തോട്/അക്ഷരവൃക്ഷം/മീനുക്കുട്ടി
മീനുക്കുട്ടി
മീനുക്കുട്ടി, അവളെപ്പറ്റി എല്ലാവർക്കും നല്ല അഭിപ്രായമാണ്. പ്രകൃതിയും മീനുവും എന്നും സുഹൃത്തുക്കളായിരുന്നു. മീനു പ്രകൃതിയെഏറെ സ്‌നേഹിച്ചരുന്നു. ആരും പരിസ്ഥിതിക്ക് ഒരു പരിഗണനയും കൊടുത്തിരുന്നില്ലായിരുന്നു. പക്ഷേ മീനു തന്റെ പരിസ്ഥിതിക്കായി സമയം ചിലവാക്കിയിരുന്നു. ഒരു ദിവസം മീനുവിന് കുറച്ചു വൃക്ഷത്തൈ ലഭിച്ചു. അത് വഴിയരികിലൂടെ കുഴിച്ചുവയ്ക്കാൻ അവൾ തന്റെ കൂട്ടുകാരോട് സഹായം ചോദിച്ചു. അവരാരും മീനുവിനെ സഹായിക്കാൻ താൽപ്പര്യം കാണിച്ചില്ല. പകരം അവർ മീനുവിനെ പരിഹസിക്കുകയാണ് ചെയ്തത്.കൂട്ടുകാരുടെ പരിഹാസഭാവം മീനുവിനെ ഏറെ വിഷമിപ്പിച്ചു. എങ്കിലും മീനു തന്റെ തീരുമാനത്തിൽനിന്ന് പിന്മാറാൻ തയ്യാറായില്ല. മീനു ഒറ്റയ്ക്ക് വൃക്ഷത്തൈ നടാൻ തീരുമാനിച്ചു. അവളുടെ തീരുമാനം ഉറച്ചതായിരുന്നു. അവളുടെ ആ തീരുമാനം പലരും പരിഹാസത്തോടെ നോക്കിനിന്നു. തന്റെ തീരുമാനം പോലെ തന്നെ മീനു ഒറ്റയ്ക്ക് വൃക്ഷത്തൈകൾ നട്ടു. അങ്ങനെ കാലമേറെ കടന്നു പോയി. പണ്ട് പ്രകൃതിഭംഗിയുടെ ഉദാഹരണം ആയിരുന്ന മീനു വിന്റെ നാട്. എന്നാൽഇന്ന് കെട്ടിടങ്ങളുടെയും, വാഹനങ്ങളുടെയും, വികസനങ്ങളുടെ യും നാടായി മാറി. എന്നാൽ ഈ സൗകര്യങ്ങൾ ക്കിടയിലും ആ നാട് പ്രകൃതിക്ഷോഭങ്ങൾ ക്ക് ഇരയായി കൊണ്ടിരിക്കുകയാണ്. കടുത്ത വേനലും ജലക്ഷാമം ആ നാടിനെ അലട്ടുന്ന ഒന്നുതന്നെയാണ്. കാൽനടക്കാർ ചുട്ടുപൊള്ളുന്ന വെയിലിൽ ഇത്തിരി നേരത്തെ തണലിനായി ആശ്രയിക്കുന്നത് മീനുക്കുട്ടി അന്നു നട്ട ആ വൃക്ഷത്തൈകൾ ആണ്. ഇന്ന് അവ വലിയ മരങ്ങളായി മാറിയിരിക്കുന്നു. അന്ന് മീനുക്കുട്ടി നട്ട മരങ്ങൾ ഇന്ന് ജനങ്ങൾക്ക് വലിയ സഹായമായി മാറിയിരിക്കുന്നു. മീനുക്കുട്ടി അന്ന് ചെയ്തതിന്റെ വിലയെന്തെന്ന് ഇന്നു പലരും മനസ്സിലാക്കുന്നു. മീനുക്കുട്ടി എല്ലാവർക്കും ഒരു പാഠമാണ്. മീനു കുട്ടിയെ പോലെ പലരും പ്രകൃതിയെ സ്വന്തമായി കണ്ടു പ്രവർത്തിക്കുന്നുണ്ട്. അതുകൊണ്ടാണ് ഇന്നും നാം ഈ ഭൂമിയിൽ വാഴുന്നത്. നാം പ്രകൃതിയെ സംരക്ഷിക്കുമ്പോൾ പ്രകൃതി നമ്മെയും സംരക്ഷിക്കും എന്നത് മീനുക്കുട്ടിയുടെ പ്രവർത്തിയിലൂടെ നമുക്ക് മനസ്സിലാക്കിത്തരുന്നു.
സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ