ജി.എൽ.പി.എസ് വിളമന/അക്ഷരവൃക്ഷം/ലക്ഷ്യം
ലക്ഷ്യം
കുട്ടികളായ നാം ചെറുപ്പത്തിൽ തന്നെ രോഗപ്രതിരോധമാർഗ്ഗം സ്വീകരിക്കേണ്ടതാണ്. അത് നമ്മുടെ ഭവനത്തിൽ നിന്ന് തന്നെ തുടങ്ങാം. വീട്ടിൽ നല്ല ഭക്ഷണം കഴിക്കുന്നതിനു ശ്രമിക്കണം. പാൽ, മുട്ട, ഇലവർഗ്ഗങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, മാംസ്യം, വിറ്റാമിൻ എന്നിവ അടങ്ങിയ നല്ലത് പോലെ കഴിക്കണം. കഴിയുന്നതും വീട്ടിൽ കൃഷി ചെയ്യുന്ന പച്ചക്കറികൾ കഴിക്കണം. നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. നമ്മുടെ വസ്ത്രവും ശരീരവും അഴുക്ക് പറ്റാതെ നോക്കണം. ഭക്ഷണത്തിനു മുമ്പും ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം. അഴുക്ക് വെള്ളത്തിലും പൊടിപടലങ്ങൾ ഉള്ള സ്ഥലത്തും കളിക്കരുത്. രോഗപ്രതിരോധം നേടിയാൽ മാത്രമേ നമുക്ക് ആരോഗ്യത്തോടെ കഴിയാൻ സാധിക്കുകയുള്ളു. ഇക്കാര്യം നാം എപ്പോഴും ഓർക്കണം. രക്ഷിതാക്കളുടെ ഉപദേശം തേടണം. 'ആരോഗ്യമുള്ള കുഞ്ഞുങ്ങൾ ആരോഗ്യമുള്ള രാജ്യം 'അതാകട്ടെ നമ്മുടെ ലക്ഷ്യം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ