സി എം ജി എച്ച് എസ് എസ് കുറ്റൂർ/അക്ഷരവൃക്ഷം/ചൂണ്ടുവിരൽ

Schoolwiki സംരംഭത്തിൽ നിന്ന്
17:12, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22015 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ചൂണ്ടുവിരൽ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചൂണ്ടുവിരൽ


അവൾ -പ്രഭാതമെന്ന സത്യം...
ഒരു ചെറു ജ്വാലയേകി , സ്വയം അമർന്ന രഹസ്യം..
കഥയല്ലവൾ, കവിതയല്ലവൾ, കാലന്റെ മുൻപിൽ മരവിച്ച ശ്വാസമാണവൾ.. 'അച്ഛൻ ' എന്നവൾ വിളിച്ചു.. നീചനെന്നയാൾ സ്വയം അർത്ഥം നൽകി..
തൊട്ടിലിലാട്ടി, താരാട്ടുപാടി, തെയ്യത്തെകാട്ടുവാൻ കൊണ്ടുപോയി.. തൊട്ടിലാഴിച്ചു ഊഞ്ഞാലുകെട്ടി ഉയരങ്ങൾ അവളെ കീഴടക്കി..
സൗന്ദര്യം അവളിലേക്കൊഴുകി വന്നു.. സുഗന്ധങ്ങൾ അവളെ തഴുകിയൊഴുകി..
അന്നവൾ കണ്ടു ഒരു കരിനിഴൽ, കാമം മൂത്ത ഒരു ക്രൂര നിഴൽ..
അവളിലെ 'മകളെ' മറന്ന്, മരണം ഏകാൻ വന്ന അച്ഛന്റെ നിഴൽ.. കരഞ്ഞില്ല അവൾ, കരയാൻ മറന്നു പോയിരുന്നു അവൾ.. തലോടിയ ഇടങ്ങളെല്ലാം, നീറ്റൽ ആയി മാറിയവൾക്ക്...
ഒടുവിൽ ഊഞ്ഞാലാഴിച്ചു,
ഉയരത്തിൽ കെട്ടി ഒരു 'കയർ' , ചൂണ്ടി, വിരലങ്ങോട്ട്, അവസാനമായി അച്ഛൻ കെട്ടി തന്ന ഊഞ്ഞാൽ - കാലത്തിന്റെ ഇരുട്ടിലേക്ക് അവളെ യാത്രയാക്കാൻ...
ഒന്നലറിയതു പോലുമില്ലവൾ, അമർന്നു തീരാൻ ഒരുങ്ങിയവൾ...
ഇന്ന് ചൂണ്ടുന്നു ഒരായിരം വിരലുകൾ ," അച്ഛനെന്നെ മറന്നോ? "ഉത്തരമില്ലാത്ത ആ ചോദ്യം ഇന്നും ജീവിക്കുന്നു...
 

സഹല തസ്‌നി
Plus one science സി എം ജി എച്ച് എസ് എസ് കുറ്റൂർ
വെസ്റ്റ് തൃശ്ശൂർ ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത