ജി.എം.എൽ.പി.സ്കൂൾ ചെറുവണ്ണൂർ/അക്ഷരവൃക്ഷം/രോഗാണുക്കളെ സോപ്പിട്ടോടിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
09:30, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gmlpscheruvannur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= രോഗാണുക്കളെ സോപ്പിട്ടോടിക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോഗാണുക്കളെ സോപ്പിട്ടോടിക്കാം

വൃത്തിയാക്കാത്ത ഒരു കൈപ്പത്തിയിൽ ഒരുകോടി വൈറസുകളും ബാക്റ്റീരിയകളും ഉണ്ടാവുമെന്നാണ് കണക്ക്. ഇവ ഉള്ളിൽ ചെല്ലുമ്പോൾ ആണ് കുഞ്ഞുങ്ങൾക്ക് പലവിധ അസുഖങ്ങളും ഉണ്ടാകുന്നത്. ഈ രോഗാണുക്കൾ ആഹാരത്തെ വേണ്ടവിധം പ്രയോജനപ്പെടുത്താൻ അനുവദിക്കാതെ, പോഷകഹാരക്കുറവും അതുവഴി മരണവും ഉണ്ടാക്കുന്നു. ഇത് തടയാൻ ഭക്ഷണത്തിനു മുൻപും പ്രാഥമിക കൃത്യത്തിനു ശേഷവും സോപ്പുപയോഗിച് കൈകൾ വൃത്തിയായി കഴുകണം. ജലത്തിലൂടെയും ഈച്ചകൾ വഴിയും വിരലുകളിൽ പറ്റിപ്പിടിച്ചു കൊണ്ടാണ് രോഗാണുക്കൾ പടരുന്നത്. സോപ്പുപയോഗിക്കാതെ വെള്ളം മാത്രം ഉപയോഗിച്ചു കൈ കഴുകുന്നതാണ് മലയാളികളുടെ പൊതുവെയുള്ള ശീലം. വെള്ളം മാത്രം ഉപയോഗിച്ചു കൈ കഴുകുന്നത് ഫലപ്രദം അല്ലെന്നു പഠനങ്ങൾ സൂചിപ്പിക്കുന്നു. സോപ്പുപയോകിച് കൈ വൃത്തിയാക്കുമ്പോൾ കൂടുതൽ സമയം എടുക്കുകയും കൈകൾ കൂട്ടി തിരുമ്മി കഴുകുമ്പോൾ എണ്ണമെഴുക് ചെളി എന്നിവയോടൊപ്പം പരമാവധി രോഗാണുക്കളും നീക്കം ചെയ്യപ്പെടും. സോപ്പുപയോഗിച്ചു കൈ കഴുകുന്നത് ശീലമാക്കിയാൽ രോഗം മൂലം കുട്ടികളുടെ പഠനം തടസ്സപ്പെടുന്നത് കുറയും. വിത്യലയങ്ങളിലെ മികച്ച ഹാജർ നിലക്ക് കാരണമാകും. മുതിർന്നവക്ക് ജോലി നഷ്ടമാകുന്ന ദിവസങ്ങൾ കുറയും. ഇങ്ങനെ വിദ്യഭ്യാസനിലവാരം, ഉത്പാദനം, ഉത്പാദനക്ഷമത എന്നിവ മെച്ചപ്പെടുന്നതിന് സോപ്പുപയോകിച് കൈ കഴുകുന്ന ശീലം സഹായിക്കും.

അസ്ന ഷെറിൻ
3 A ജി എം എൽ പി എസ് ചെറവന്നൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം