ബോയ്സ് എച്ച് എസ്സ് എസ്സ് പുനലൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
23:22, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 40010 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി സംരക്ഷണം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി സംരക്ഷണം

പരിസ്ഥിതിക്ക് വളരെ പ്രാദാന്യമുള്ള ഒരു കാലഘട്ടത്തിലൂടെയാണു നാമിന്ന് കടന്നുപോകുന്നത് .ജീവികളുടെ ആവാസവ്യവസ്ഥയിലേക്കുള്ള മനുഷ്യന്റെ കടന്നു കയറ്റമാണ് കോവിഡ്,നിപ്പ എന്നീ വൈറസുകളുടെ വ്യാപനത്തിന് കാരണമാകുന്നത് . മനസിന്റെ നിലനിൽപ് ഭൂമിയെ ആശ്രയിച്ചാണ് .ഭൂമി ഇല്ലങ്കിൽ നാം ഇല്ല. അത്കൊണ്ട് നമ്മുടെ അമ്മയായ ഭൂമിയെ സംരക്ഷിക്കേണ്ടത് നമ്മളോരുത്തരുടേയും കർത്തവ്യവും ആവശ്യവുമാണ്. <
നമ്മുടെ വനഭൂമിയുടെ ഭൂരിഭാഗവും നാം വെട്ടിനശിപ്പിച്ചു , ജലസ്രോദസ്സുകൾ മലിനമാക്കിക്കൊണ്ടേയിരിക്കുന്നു. അന്തരീക്ഷം പൊടിപടലംകൊണ്ട് നിറഞ്ഞിരിക്കുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങൾ നമ്മുടെ കടലിനെ നശിപ്പിച്ച് മൽസ്യസമ്പത്തില്ലാതാക്കിക്കൊണ്ടിരിക്കുന്നു . ഡൽഹിയിലും ബോംബയിലുമൊക്കെ പലപ്പോഴും അന്തരീക്ഷം പുക പടലം കൊണ്ട് നിറയുന്നു. ഇതിനൊക്കെ കാരണം മനുഷ്യന്റെ ആർത്തിയും സുഖസൗകര്യങ്ങൾക്കും വേണ്ടി പ്രകൃതിയെ ചൂഷണം ചെയ്യുന്നതുമാണ്. പ്രകൃതിയെ സംരക്ഷിക്കേണ്ടതിനെകുറിച്ച് ഗൗരമായി ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. " അണ്ണാറക്കണ്ണനും തന്നാലായത് " എന്നതുപോലെ നമ്മൾ നമ്മുടെ ചുറ്റും നാടൻ സസ്യജാലങ്ങൾ വെച്ചുപിടിപ്പിക്കണം അവപൂമ്പാറ്റകൾക്കും തേനീച്ചക്കും കിളികൾക്കും തേനും പഴങ്ങളും നൽകുന്നു. അവയെ സംരക്ഷിച്ചാൽ നമുക്കാവശ്യമായ ഭക്ഷ്യ വസ്തുക്കൾ ലഭിക്കു .മൊബൈൽ ടവറുകൾ തേനീച്ചകളെയും കുരുവികളെയും നശിപ്പിക്കുന്നു . സ്കൂളുകളിൽ ജൈവ വൈവിധ്യ പാർക്കുകളും ശലഭോദ്യാഞങ്ങളും നിർമിച്ച നമ്മൾ കാച്ചിയും വിധം പ്രകൃതിയെ സംരക്ഷിക്കാം.

ആര്യൻ.എൽ
7 B ബോയ്സ് എച്ച് എസ്സ് എസ്സ് പുനലൂർ
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം