സെന്റ് ജോസഫ്‌സ് യു പി എസ് വെള്ളിലാപ്പള്ളി/അക്ഷരവൃക്ഷം/ അതിജീവന പാഠം
അതിജീവന പാഠം രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായി മനുഷ്യന്റെ എല്ലാ ചലനങ്ങളും തടയപ്പെട്ടിരിക്കുന്നു ട്രെയിനുകൾ ഓടുന്നില്ല വിമാനങ്ങൾ ഇല്ല കോവിഡിനെ നേരിടുന്നതിന് രാജ്യം ലോക്ക് ഡൗണിൽ ആണ്. മഹാമാരി ആണെന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച കോവിഡ് ബാധയെ നേരിടുന്നതിന് മറ്റു മാർഗങ്ങളില്ല. സാമൂഹ്യമായ, അകലം കൊണ്ടുമാത്രമേ ഈ വിപത്തിനെ മറികടക്കാനാവൂ അത് സർക്കാരുകളിൽ മാത്രം പരിമിതിപ്പെടുന്ന ഉത്തരവാദിത്വം അല്ല, മനുഷ്യകുലം ആകെ ഒന്നിച്ച് ഏറ്റെടുക്കേണ്ടതാണ്, അതിന് ജാതിയുടെയും മതത്തിന്റെ യും വേർതിരിവുകളില്ല, കക്ഷിരാഷ്ട്രീയ ചേരിതിരിവുകൾ ഇല്ല, മനുഷ്യനാദ്യം...... എന്നിട്ടാകാം മതം..... എന്നിട്ടാവാം കക്ഷിരാഷ്ട്രീയം എന്നാണ് ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ ഓർമ്മിപ്പിക്കുന്ന മാനവിക ദർശനം,
എത്രവേണമെങ്കിലും മരണ സംഖ്യ കൾ ഉയർത്താവുന്ന സമൂഹ വ്യാപനത്തിന്റെ വൈറസിനെ യാണ് നാം നേരിടുന്നത്, അതുകൊണ്ടാണ് മറ്റൊരു സന്ദർഭത്തിലും ഇല്ലാത്ത ലോക്കഡൗണിനു രാജ്യം നിർബന്ധിതമായത്. ഒരാൾ വീട്ടിൽ ഇരിക്കുന്നത് സർക്കാരിനു വേണ്ടി അല്ല. അയാൾക്ക് വേണ്ടി തന്നെയാണ്. എന്നാൽ അയാൾക്കുവേണ്ടി മാത്രമല്ല. സമൂഹത്തിനു കൂടി വേണ്ടിയാണ്. സമ്പത്തിലും ശാസ്ത്ര സാങ്കേതിക രംഗത്തും മുൻപന്തിയിൽ നിൽക്കുന്ന രാഷ്ട്രങ്ങൾ എല്ലാം കൊറോണ വൈറസ് ബാധയെത്തുടർന്ന് ഗുരുതരമായ ഭീഷണി നേരിടുമ്പോഴാണ് വികസ്വര രാജ്യമായ ഇന്ത്യയിലെ ഒരു കൊച്ചു സംസ്ഥാനം വേറിട്ടുനിൽക്കുന്നത്. ജന്മം തന്ന മാതാപിതാക്കൾക്കും സ്വന്തം പങ്കാളിക്കും മക്കൾക്കു കൂടപ്പിറപ്പുകൾ ക്കും അന്ത്യ ചുംബനം നൽകി യാത്രയാക്കാൻ പറ്റാത്തത്. ഗുരുതരാവസ്ഥയിലായ ഉറ്റവരെ ഒരു നോക്ക് കാണാൻ പറ്റാത്തത്, ജോലി നഷ്ടമായത്, ഇഷ്ട ഭക്ഷണവും, വിനോദവും, കൈ വിടേണ്ടി വരുന്നത് എന്നിങ്ങനെ എത്രയോ ദുരിതങ്ങളാണ് കൊറോണ കൊണ്ടുവന്നിരിക്കുന്നത്. എന്നിരുന്നാലും കൊറോണ തന്ന ഈ അത്യപൂർവ്വ അവധിക്കാലം നാം ആസ്വദിച്ചു തുടങ്ങിയിരിക്കുന്നു. തന്റെ പരിസരം വൃത്തിയാക്കാനും ചെറിയ അടുക്കളത്തോട്ടങ്ങൾ നിർമ്മിക്കാനും തുടങ്ങിയിരിക്കുന്നു. അങ്ങനെ, ഈ മഹാമാരിയുടെ അതിജീവന കാലം നിറമുള്ള താക്കി തീർക്കുന്നു, വീടുകളിൽ കുറച്ചുസമയം കൂടി കുട്ടികളുടെ കളി തമാശകൾക്ക് കാതോർക്കാം ആയിരുന്നു എന്നും പ്രായമായ മാതാപിതാക്കളോടൊപ്പം ചെലവഴിക്കാമായിരുന്നു എന്നും ഉണ്ടായിരുന്ന ജോലി കുട്ടികൾക്കും വീടിനും ആയി മാറ്റിവെച്ച് ഒതുങ്ങിയ ഭാര്യയോടൊപ്പം ചെലവഴിക്കാമായിരുന്നു എന്നും അവരുടെ മുഖങ്ങളിൽ പുഞ്ചിരി വിരിയിപ്പിക്കാം എന്നും ഇന്ന് നാം തിരിച്ചറിയുന്നു. ,, സർക്കാരിന്റെ നിബന്ധനകൾ പാലിച്ചു എന്ന് അഭിമാനിക്കുക. കടുത്ത നിബന്ധനകൾ നടപ്പാക്കിയാലേ രാജ്യത്തെ കോവിഡിൽ. നിന്നും രക്ഷിക്കാനാവൂ,അതിന് ജനങ്ങൾ സഹകരിച്ചേ മതിയാവൂ. ഇതിനു ഉത്തമ മാതൃകയായി നമ്മുടെ കൊച്ചു കേരളം,. പ്രായം ഏരിയ വരിൽ കോവിഡ് മൂലമുള്ള മരണനിരക്ക് വളരെ കൂടുതൽ ആണെന്നിരിക്കെ കേരളത്തിൽ93 ഉം 89 ഉം 89 ഉം വയസ്സുള്ളവർ രോഗം വിമുക്തനായി എന്നത് നമ്മുടെ ആരോഗ്യമേഖലയുടെ കഴിവിനെയും സമർപ്പണത്തിന്റെയും വലിയ ഒരു ഉദാഹരണമാണ്. കേരളത്തിലെ സർക്കാർ സംവിധാനങ്ങളുടെയും ആരോഗ്യമേഖലയുടെ യും സർവോപരി കേരളീയരുടെ യും കൂട്ടമായ് പരിശ്രെമത്തിന്റെ ഫലമാണ് ഈ നേട്ടം കൈവരിക്കാൻ സാധിച്ചത്, ഒരു ജനത എന്ന നിലയ്ക്ക് നാം മറ്റുള്ളവർക്ക്, മാതൃകയായി തീരുമ്പോൾ കേരളീയർ എന്നതിൽ നമുക്ക് അഭിമാനിക്കാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ,കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- രാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ,കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ,കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- രാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ,കോട്ടയം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ