Schoolwiki സംരംഭത്തിൽ നിന്ന്
ഒറ്റപ്പെടൽ
ഒപ്പമിരിക്കാൻ ഒരാളില്ലെങ്കിലെന്താ
ഒറ്റയ്ക്കായിക്കാൻ ഒരിടം
കണ്ടെത്തിയേക്കണം
ഒരു മഴ........
മറന്നു വയ്ക്കില്ലെന്ന്
ഉറപ്പുള്ളൊരിടം......
അറ്റമെത്തല്ലേ എന്ന്
പ്രാർത്ഥിച്ചൊരു യാത്ര.......
ഇഷ്ട പുസ്തകത്തിലെ
ഒരു വരി
പിന്നെയും പിന്നെയും കാണാൻ തോന്നിപ്പിച്ചൊരു സിനിമ....
കേട്ട് കൊതി തീരാത്ത
ഒരു പാട്ട്.....
മാറ്റി വച്ചേക്കണം
ഒറ്റപ്പെടലുകൾ
ആഘോഷമാക്കേണ്ടവയാണ്
|