മാങ്ങാട്ടിടം യു പി എസ്/അക്ഷരവൃക്ഷം/പ്രകൃതിയോടിണങ്ങി ജീവിക്കാം
പ്രകൃതിയോടിണങ്ങി ജീവിക്കാം
ഭൂമിയെ അഥവാ പരിസ്ഥിതിയെ നമ്മൾ സംരക്ഷിക്കണം. ജനസംഖ്യാ വർദ്ധനവും, പരിഷ്കൃത ജീവിതവും ഭൂമിയെ നശിപ്പിച്ചു കൊണ്ടിരിക്കുന്നു. ജീവികളുടെ ആവാസ വ്യവസ്ഥയ്ക്കും കോട്ടം തട്ടുന്ന പ്രവർത്തികളാണ് നാം ഇന്ന് ചെയ്തു കൊണ്ടിരിക്കുന്നത്. വനനശീകരണവും അന്തരീക്ഷ മലിനീകരണവും കൊടും വേനലിലും വെള്ളം ശേഖരിച്ച് വയ്ക്കുന്ന പാറക്കൂട്ടങ്ങളുടെ ഖനനവും പരിസ്ഥിതിക്ക് ഏറെ ദോഷകരമാണ് .വയലുകൾ നികത്തി കെട്ടിടം പണിയുകയും പുഴയോര കൈയ്യേറ്റങ്ങളും കണ്ടൽ കാട് നശീകരണവും നീർച്ചാലുകളുടെ നശീകരണത്തിന് കാരണമാവുന്നുണ്ട് . പുഴകളും ജലാശയങ്ങളും മലിനമാകാതെ സംരക്ഷിക്കണം പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ജലാശയങ്ങളിലേക്ക് തള്ളരുത് . പക്ഷികൾക്കും മറ്റ് ജീവജാലങ്ങൾക്ക് ജീവിക്കാൻ ആവശ്യമായ. പരിസ്ഥിതി നാം ഒരുക്കി കൊടുക്കണം. മരം വച്ച് പിടിപ്പിക്കണം . പ്രകൃതിക്കിണങ്ങി ജീവിച്ചില്ലെങ്കിൽ പ്രകൃതി നമുക്ക് എതിരായി തിരിക്കുമെന്ന സത്യം നാം മനസിലാക്കണം. അതിനുദാഹരണമാണ് പ്രളയം, നിപ, കൊറോണ മുതലായവ.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ