മോഡൽ ഇംഗ്ലീഷ് സ്കൂൾ തിരുവങ്ങാട്/അക്ഷരവൃക്ഷം/കൊറോണ എന്ന സ്നേഹിത

Schoolwiki സംരംഭത്തിൽ നിന്ന്
19:22, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14261 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ എന്ന സ്നേഹിത <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ എന്ന സ്നേഹിത

സ്‌കൂളില്ല, മദ്രസ്സയില്ല, പീടികയില്ല ഒന്നുമില്ല... എന്റെ ഉപ്പ ഷോപ്പിൽ പോകുന്നില്ല... എല്ലാവരും വീട്ടിൽ തന്നെ... എന്താ പെട്ടെന്ന് എല്ലാ കാര്യത്തിനും ഒരു മാറ്റം... എനിക്കൊന്നും മനസിലായില്ല... എന്തായാലും എനിക്ക് വളരെ സന്തോഷമായി... എന്റെ ഉപ്പയും ഉമ്മയും ഉമ്മാമയും ബെല്ലുപ്പയും എളാമയും ഫാമിലിയും മാമനും ഫാമിലിയും എല്ലാവരുമായി പതിനഞ്ചു പേരുണ്ട്... ആരും എവിടെയും പോകുന്നില്ല... ഞങ്ങൾ കുട്ടികൾ എട്ട് പേരുണ്ട്... ഞങ്ങളെല്ലാവരും കളിയും ചിരിയുമായി സന്തോഷിച്ചു... ഇതിന്റെ കാരണം അന്വേഷിച്ചപ്പോഴാണ്... കൊറോണ കാരണമാണ് ആരും എവിടെയും പോകാത്തത് എന്ന് മനസിലായത്... എന്റെ കുഞ്ഞുമനസ് കൊറോണയെ ഇഷ്ടപ്പെട്ടു... കൊറോണയാണ് എന്റെ ഏറ്റവും നല്ല സ്നേഹിത ഞാൻ തീരുമാനിച്ചു... അപ്പോഴാണ് കൊറോണയേ പറ്റി ഉമ്മയും ഉപ്പയും സംസാരിക്കുന്നത് കേട്ടത്... കൊറോണ വൈറസ് കാരണം കോവിഡ് 19 എന്ന രോഗം ബാധിച്ച് പലരും മരിച്ചത്... പല വീടുകളും അനാഥമായത്... പ്രവാസികളുടെ കഷ്ടപ്പാടുകൾ... ഭക്ഷണം, മരുന്നു, നല്ല ചികിത്സ ഒന്നും കിട്ടാതെ കുറേ ആളുകൾ... എല്ലാത്തിനും കാരണം എന്റെ സ്നേഹിത കൊറോണയാണ്... ഞാൻ സങ്കടപ്പെട്ടു. ഞാൻ വീണ്ടും ആലോചിച്ചു ശരിക്കും കൊറോണയാണോ ഇതിനു കാരണം?... അപ്പോൾ എനിക്ക് തോന്നി അല്ല കൊറോണയല്ല... മനുഷ്യന്റെ അഹങ്കാരം ധൂർത്ത് ഒക്കെയാണ് കാരണം... ദൈവം ഒക്കേത്തിനും ഒരു അവധി കൊടുത്തതാണ്...എല്ലാവർക്കും പരസ്പരം സ്നേഹിക്കാനും സഹായിക്കാനും ഒരവസരം കൊടുത്തതാണ്... ഇനി എല്ലാം നന്നാവും... പുതിയ ഒരു നാളെയുണ്ടാകും... സ്നേഹത്തിന്റെയും, ഐശ്വര്യത്തിന്റെയും നന്മയുടെയും നാളെ.... പ്രതീക്ഷയോടെ... സൈഹാൻ ബിൻ നൗഷാദ്

സൈഹാൻ ബിൻ നൗഷാദ്
3C മോഡൽ ഇംഗ്ലീഷ് സ്കൂൾ തിരുവങ്ങാട്
തലശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം