മുഴപ്പിലങ്ങാട് എൽ പി എസ്/അക്ഷരവൃക്ഷം/വ്യക്തിശുചിത്വം
വ്യക്തിശുചിത്വം
നാം കണ്ടതിൽ വെച്ചു ഏറ്റവും മോശമായ രീതിയിൽ കടന്നു പോയി കൊണ്ടിരിക്കുകയാണ് നമ്മുടെ രാജ്യം. നമ്മുടെ രാജ്യം മാത്രമല്ല ലോകം തന്നെ ഇന്ന് ഭീതിയിൽ അകപ്പെട്ടിരിക്കുകയാണ്. അതിനുള്ള കാരണമാണ് covid-19 എന്ന കൊറോണ വൈറസ്. ചൈനയിൽ നിന്നും തുടങ്ങി ഇന്ന് ലോകം മുഴുവൻ കോറോണയുടെ പിടിയിലാണ്.നമ്മുടെ ഈ കൊച്ചു കേരളം പോലും കോറോണയുടെ പിടിയിൽ ആയി കഴിഞ്ഞു. എന്നാൽ നമ്മുടെ ആരോഗ്യ വകുപ്പ് ഇതിനെതിരെ മാതൃക പരമായി പോരാടിക്കൊണ്ടിരിക്കുകയാണ്. കൊച്ചു കുട്ടികളെയും വൃദ്ധരെയും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.covid-19 ബാധിച്ച ഒരാളിൽ നിന്നും വായുവിൽ കൂടിയോ സ്പര്ശനത്തിലോ വൈറസ് മറ്റു ശരീരങ്ങളിൽ പ്രവേശിക്കുന്നു. ഇങ്ങനെയാണ് ഈ രോഗം പകരുന്നത്. ഇത് തടയാനായി നമ്മുടെ സർക്കാർ ലോക്ക് ഡൌൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിലൂടെ ഒരുവിധ കൊറോണ പകർച്ച വ്യാധിയെ നമുക്ക് തടയാൻ സാധിക്കും. ഇത് കൂടാതെ സാനിറ്റിസെർ അല്ലെങ്കിൽ സോപ്പ് ഉഓയോഗിച്ച കൈകൾ ഇടയ്ക്കിടെ കഴുകണം. തുമ്മുമ്പോഴു ചുമക്കുമ്പോഴു തുവാല കൊണ്ട് മൂക്കും വായയും പൊത്തണം.ഇതൊക്കെ നമ്മൾ ചെയ്യേണ്ട മുൻകരുതലുകളാണ്.ഒട്ടനവധി ആളുകൾക്ക് ഇന്ന് കൊറോണ പകർന്നു കഴിഞ്ഞു. ഒട്ടേറെ ജനങ്ങൾ നമ്മെ വിട്ടു പോയി. ഇനി ഇതുപോലുള്ള മരണം ഒഴിവാക്കണമെങ്കിൽ നമ്മൾ ഒറ്റക്കെട്ടായി നിന്ന് covid-19 ന് എതിരെ പോരാടണം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ